INDIANEWS

അര്‍ണബ് ഗോസ്വാമിക്ക് ഫോണ്‍നല്‍കിയ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ സസ്‌പെന്‍ഷനില്‍

ന്യൂഡല്‍ഹി: ജുഡിഷ്യല്‍ കസ്റ്റഡിയിലിരിക്കെ അര്‍ണാബ് ഗോസ്വാമി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ അലിബാഗ് ജയിലിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്‍സഷന്‍. അര്‍ണാബ് അടക്കമുളള ചിലര്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഫോണ്‍ ഉയോഗിക്കാന്‍ കൊടുത്തത് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള അന്വേഷണില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.മുന്‍പും ജുഡിഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചത് പുറത്തറിഞ്ഞതിന് പിന്നാലെ അര്‍ണാബിനെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു.അലിബാഗ് മുന്‍സിപ്പല്‍ സ്‌കൂള്‍ ക്വാറന്റൈനില്‍ കഴിയവെയാണ് അര്‍ണാബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക് ആത്മഹത്യ ചെയ്തതില്‍ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അലിബാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.പിന്നീട് അന്‍വായ് നായിക്കിന്റെ മകളുടെ അപേക്ഷ പരിഗണിച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ടിആര്‍പി തട്ടിപ്പ്, പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close