INDIANEWS

അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും കേന്ദ്രസര്‍ക്കാരും രംഗത്ത്

ന്യുഡല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും കേന്ദ്രസര്‍ക്കാരും രംഗത്ത്.ഞെട്ടലുണ്ടാക്കുന്ന അറസ്റ്റെന്ന് ആണ് ഏഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവിച്ചിര്ിക്കുന്നത്. മുംബൈ പോലീസിനും റിപബ്ലിക്ക് ടിവിക്കും ഇടയില്‍ ഏറെ നാളായി തുടരുന്ന ശീതസമരത്തിന് ഒടുവിലാണ് അറസ്റ്റ് ,കോടതിയില്‍ നേരത്തെ അവസാനിപ്പിച്ച കേസ് ആയുധമാക്കിയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.ഒരു മാധ്യമസ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫിനെ അതിരാവിലെ അറസ്റ്റ് ചെയ്യുന്ന അസാധാരണ കാഴ്ച മാധ്യമസംഘടനകളുടെ പ്രതിഷേധത്തിനിടയാക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കെതിരെ സംസ്ഥാനത്തിന്റെ അധികാരപ്രയോഗം പാടില്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്രസര്‍ക്കാരിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.സംഭവത്തെ അടിയന്തരാവസ്ഥയെ ഓമ്മിപ്പിക്കുന്ന നടപടിയെന്നാണ് വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കറും ഫാസിസമെന്ന് സ്മൃതി ഇറാനിയും ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കിയത്.ഒരു എഡിറ്റര്‍ക്കെതിരെയുള്ള പ്രതികാര നടപടി അനുവദിച്ചാല്‍ സമാനനടപടി നാളെ പലരും സ്വീകരിക്കുമെന്ന് രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. എന്നാല്‍ സാധാരണ നിയമനടപടിയെന്നാണ് ശിവസേനയുടെ നിലപാടിപാല്‍ഗറില്‍ രണ്ടു ഹിന്ദു സന്ന്യാസിമാരുടെ കൊലപാതകത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ അര്‍ണബ് ഗോസ്വാമി ഉയര്‍ത്തിയ വിമര്‍ശനത്തിനു ശേഷമുള്ള ഭിന്നതയാണ് ഈ അറസ്റ്റിലേക്ക് എത്തിരിച്ചിരിക്കുന്നത്.

അര്‍ണബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ഏപ്രിലില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്‌ളിക് ടിവിയുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പടുത്തി സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു.കേസ് സിബിഐക്ക് വിട്ട് കേന്ദ്രസര്‍ക്കാരും ചടുല നീക്കം നടത്തി. അവസാനിപ്പിച്ച പഴയ കേസ് മുംബൈ പോലീസ് പോടി തട്ടിയെടുത്ത് അറസ്റ്റിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ നാടകീയസംഭവങ്ങള്‍ പ്രതീക്ഷിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close