NEWSWORLD

അര്‍മേനിയക്കെതിരെ പോരാടാന്‍ അസര്‍ബൈജാനൊപ്പം പാക്കിസ്ഥാന്‍ സൈന്യവും

ബാകു: അര്‍മേനിയയ്ക്കെതിരെ അസര്‍ബൈജാനില്‍ നടക്കുന്ന യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സൈന്യവും
അര്‍മേനിയയ്ക്കെതിരെ പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക തലത്തില്‍ രണ്ട് നാട്ടുകാര്‍ തമ്മില്‍ നടന്ന ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്നുമാണ് ഈ പ്രദേശത്തെ പാക്കിസ്ഥാന്‍ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരങ്ങല്‍ ലഭിക്കുന്നത്. ഫ്രീ ന്യൂസ് എഎം എന്ന മാധ്യമമാണ് പാക്കിസ്ഥാന്‍ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ച് നാട്ടുകാര്‍ പരസ്പരം പറയുന്നത് കേട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

സെപ്റ്റംബര്‍ 27 ന് നാഗൊര്‍നോ-കറാബക്ക് മേഖലയില്‍ അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇരു രാജ്യങ്ങള്‍ക്കും നിരവധി ആള്‍ നഷ്ടവും ഉണ്ടായി. അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പശിനിയന്‍ ശത്രുക്കള്‍ ആക്രമണം ആരംഭിച്ചതായും കറാബക്ക് മേഖലയിലെ സൈന്യം പ്രതികരിക്കുകയാണെന്നും പറഞ്ഞപ്പോള്‍, അര്‍മേനിയ തങ്ങളെ ആക്രമിച്ചുവെന്നും അതിനാല്‍ ”പ്രത്യാക്രമണം” ആരംഭിച്ചുവെന്നും അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം വാദിച്ചു. ലോകത്തെ ഏറ്റവും പഴക്കമേറിയ അവകാശവാദ തര്‍ക്കങ്ങളിലൊന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. അന്താരാഷ്ട്ര തലത്തില്‍ അസര്‍ബൈജാന്റെ ഭാഗമായി പരിഗണിക്കുന്ന സ്ഥലമാണെങ്കിലും നിയന്ത്രിക്കുന്നത് എത്നിക് അര്‍മേനിയക്കാരാണ്. ഇതാണ് തര്‍ക്കം തുടരുന്നതിനുള്ള കാരണം. നേരത്തെ 1990 കളിലും ഇതേച്ചൊല്ലി യുദ്ധമുണ്ടായിരുന്നു. അന്നും നിരവധി ജീവനുകള്‍ പൊലിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close