
ലഖ്നൗ: ഈ വിധിക്ക് വികാസ് ദുബെ അര്‍ഹനാണെന്ന് ദുബെയുടെ ഭാര്യ റിച്ച പറഞ്ഞു. ദുബെയുടെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ പിതാവ് വിസമ്മതിക്കുകയും ചെയ്തിരുന്നു.
‘അതെ. വികാസ് തെറ്റ് ചെയ്തു, ഈ വിധിക്ക് അദ്ദേഹം അര്‍ഹനാണ്, ” റിച്ചയോട് ഭര്‍ത്താവ് അത്തരമൊരു അന്ത്യത്തിന് അര്‍ഹനാണോ എന്ന് ചോദിച്ചപ്പോഴാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞത്. കാണ്‍പൂരിലെ ഭൈരോഘട്ടില് വച്ചുനടന്ന ദുബെയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കു മുന്നോടിയായാണ് മാധ്യമങ്ങളോട് റിച്ച ഇങ്ങനെ പ്രതികരിച്ചത്.
ദുബെയുടെ സഹോദരന് ദിനേശ് തിവാരിയാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്ന് പോലീസ് സൂപ്രണ്ട് ബ്രിജേഷ് തിവാരി പറഞ്ഞു. കനത്ത പോലീസ് സുരക്ഷയിലായിരുന്നു അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. ദുബെയുടെ പിതാവ് രാം കുമാര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു. എന്റെ മകനെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് ഭരണകൂടം ശരിയായ കാര്യം ചെയ്തെന്നും ഓരോ വ്യക്തിയെയും സംരക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും രാംകുമാര്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ
ദുബെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാലു വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിലുണ്ടായിരുന്നത്.