Breaking NewsElection 2021KERALANEWSTop News

അര നൂറ്റാണ്ടിനിടെ ആദ്യമായി രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശമില്ലാതെ പി ജെ ജോസഫ്; മോൻസ് ജോസഫിനും ഇക്കുറി വോട്ട് ചെയ്യാൻ കഴിയില്ല; യുഡിഎഫിലെങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് ​ഗുണമില്ലാതെ ബ്രായ്ക്കറ്റില്ലാത്ത കേരള കോൺ​ഗ്രസ്

കോട്ടയം: അര നൂറ്റാണ്ടത്തെ നിയമസഭാ ജീവിതത്തിനിടയിൽ രാജ്യ സഭാ തെരഞ്ഞെടുപ്പിൽ‌ വോട്ടവകാശമില്ലാതെ പി ജെ ജോസഫ്. പി ജെ ജോസഫ് അം​ഗമായിരുന്ന നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിലവിലുള്ള ഒഴിവുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതോടെയാണ് പി ജെ ജോസഫിന് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുമ്പ് പി ജെ ജോസഫ് എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. അയോ​ഗ്യതാ പ്രശ്നം ഉണ്ടാകാതിരിക്കാനായിരുന്നു ജോസഫിന്റെ രാജി.

പാർട്ടിയുടെ അംഗീകാരത്തിനും ചിഹ്നത്തിനുമായി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പി.സി.തോമസ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസുമായി പി ജെ ജോസഫ് വിഭാ​ഗം ലയിച്ചിരുന്നു. ഇതോടെയാണ് പി ജെ ജോസഫും ഒപ്പമുണ്ടായിരുന്ന മോൻസ് ജോസഫും നിയമസഭാം​ഗത്വം രാജിവെച്ചത്. ഇതോടെ ഇക്കുറി രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇരുവർക്കും കഴിയില്ല.

ജനപക്ഷം നേതാവ് പി.സി.ജോർജ്ജും തെരഞ്ഞെടുപ്പിന് മുമ്പ് എംഎൽഎ പദവി രാജി വെച്ചിരുന്നു. മൂന്നുപേരും തിരഞ്ഞെടുപ്പുപത്രിക നൽകും മുമ്പ് സ്പീക്കർക്ക് രാജി സമർപ്പിച്ചിരുന്നു.

അരനൂറ്റാണ്ടായി നിയമസഭാംഗമായിരിക്കുന്ന പി.ജെ.ജോസഫിനും നാൽപ്പത് വർഷമായി വിജയിക്കുന്ന പി.സി.ജോർജിനും രാജ്യസഭാമത്സരത്തിൽ വോട്ടില്ലാതെവരുന്നത് അപൂർവസംഭവമാണ്. വോട്ടിങ് വന്നാലും ഇൗ മൂന്നുവോട്ടുകളും ഫലത്തെ സ്വാധീനിക്കില്ല. കാരണം, രണ്ടുപേരെ ഇടതുപക്ഷത്തിനും ഒരാളെ യു.ഡി.എഫിനും വിജയിപ്പിക്കാനുള്ള ആൾബലമുണ്ട്.

പാർട്ടിയുടെ അംഗീകാരത്തിനും ചിഹ്നത്തിനുമായി പി.സി.തോമസ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസുമായി ലയിച്ചതോടെയാണ് പി.ജെ.ജോസഫും മോൻസും എം.എൽ.എ.സ്ഥാനം ഒഴിഞ്ഞത്. നിയമസഭയിലേക്ക് മത്സരിക്കുന്ന പി.സി.ജോർജ്, ജയിച്ചാൽ തിരഞ്ഞെടുപ്പ് കേസിന് സാധ്യതയുണ്ടെന്ന നിയമോപദേശം സ്വീകരിച്ചാണ് സ്ഥാനമൊഴിഞ്ഞത്.

വയലാർ രവി, പിവി അബ്ദുൾ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനും മുസ്ലീം ലീഗിനും സിപിഐഎമ്മിനും ഓരോ സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവിൽ നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക.യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലെ പിവി അബ്ദുൾ വഹാബിനെ പ്രഖ്യാപിക്കും. ബാക്കി രണ്ട് സീറ്റും സിപിഐഎം ഏറ്റെടുക്കാനാണ് സാധ്യത. ചെറിയാൻ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോൾ ചെറിയാൻ ഫിലിപ്പിനെ സ്ഥാനാർത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിർദേശിക്കുകയായിരുന്നു.

രണ്ടാമത്തെ സീറ്റിൽ നിയമസഭാ സ്ഥാനാർത്ഥിത്വം ഒഴിഞ്ഞ മന്ത്രിമാരായ ആരെങ്കിലും മത്സരിക്കാനുള്ള സാധ്യതയും തള്ളാൻ കഴിയില്ല. ഇപി ജയരാജൻ, തോമസ് ഐസക്, എകെ ബാലൻ, ജി സുധാകരൻ എന്നിവരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഇതിന് പുറമേ ഇപ്പോൾ കാലാവധി പൂർത്തിയാക്കുന്ന കെകെ രാഗേഷിനെ ഒരു അവസരം കൂടി നൽകണമെന്നതും ശക്തമാണ്. രാഗേഷ് ഒറ്റത്തവണ മാത്രമെ കാലാവധി പൂർത്തിയാക്കിയിട്ടുള്ളു.

https://mediamangalam.com/archives/49782

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close