HEALTHNEWS

അറിയാം എയ്ഡ്സ് എന്ന വില്ലനെ

ഇന്ന് ഡിസംബര്‍ 1,ലോക എയ്ഡ്സ് ദിനം. എച്ച്ഐവി / എയ്ഡ്സിനെപ്പറ്റി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാ ചരണം.എയ്ഡ്സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവര്‍.ബാക്കി 9.4 ദശലക്ഷം പേര്‍ക്ക് തങ്ങള്‍ എച്ച്ഐവി പോസിറ്റീവ് ആണ് എന്ന കാര്യം അറിയില്ല.കാരണം അവര്‍ പരിശോധന നടത്തിയിട്ടേയില്ല. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ രോഗം വ്യാപിക്കാന്‍ അറിയാതെയെങ്കിലും ഇത് കാരണമാകും.

1981 മുതല്‍ 2017 വരെയുള്ള കണക്കെടുത്താല്‍ എച്ച്ഐവി അണുബാധയും എയ്ഡ്സ് മൂലമുള്ള മരണവും ഇന്ത്യയില്‍ കുറഞ്ഞു.2017 ല്‍ 87,590 പേര്‍ക്ക് പുതിയതായി എച്ച്ഐവി അണുബാധ ഉണ്ടായതായും 69,110 പേര്‍ എയ്ഡ്സുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.കണക്ക് പ്രകാരം എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടെങ്കിലും, ശരാശരി മാസം 100 പുതിയ എച്ച്‌ഐവി ബാധിതര്‍ ഉണ്ടാകുന്നു എന്നത് ആശങ്കയുളാവാക്കുന്നതാണ്. 2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 24141 എച്ച്‌ഐവി ബാധിതരാണ് ഉള്ളത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, മയക്ക് മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും, എച്ച്‌ഐവി ബാധിതരായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ അതിനുശേഷം മുലപ്പാലിലൂടെയോ ആണ് രോഗം പകരുത്. എന്നാല്‍ പുതിയ കണക്കുകള്‍ അനുസരിച്ച് എച്ച്‌ഐവി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുവാക്കളിലാണ്. ഇതിന് പ്രധാന കാരണം ഓണ്‍ലൈന്‍ ലഹരി ഉപയോഗമാണന്നും ആരോഗ്യ വകുപ്പ് ചൂണ്ടികാണിക്കുന്നു.അണുബാധാ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വിവിധ പദ്ധതി നടപ്പിലാക്കിവരികയാണ്.

സ്ത്രീ ലൈംഗിക തൊഴിലാളികള്‍, പുരുഷ സ്വവര്‍ഗാനുരാഗികള്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍, ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, തുടങ്ങിയവര്‍ക്കിടയിലാണ് എച്ച്‌ഐവി അണുബാധാ ഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി വരുന്നത്. 2030ഓടെ എച്ച്ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.പണ്ടൊക്കെ ഐട്സിനെ മരണത്തെക്കാളുപരി ആളുകള്‍ പേടിച്ചിരുന്നു.രോഗബാധിതര്‍ അനുഭവിച്ചിരുന്ന തൊട്ടുകൂടായ്മയും രോഗദുരിതവും പടുമരണവും കണ്ടവര്‍ എയിഡ്‌സിനെ പേടിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.1986 ലാണ് ഇന്ത്യയില്‍ ആദ്യമായി ആറ് എച്ഐവി പോസിറ്റീവ് ആളുകളെ കണ്ടെത്തിയത്.അതിനു മുന്‍പുവരെ കുത്തഴിഞ്ഞ ലൈംഗീക സാഹചര്യമുള്ള അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ മാത്രം വരുന്ന രോഗമാണ് എച്ച് ഐവി എന്നായിരുന്നു ധാരണ.ഏകഭാര്യാത്വവും സാന്മാര്‍ഗികബോധവും കൂടുതലുള്ള ഇന്ത്യയില്‍ ആറുപേര്‍ എച്‌ഐ വി ബാധിതരായി ഉണ്ടെന്നതിനോട് അവിശ്വാസത്തോടെയാണ് ആളുകള്‍ പ്രതികരിച്ചത്.എന്നാല്‍ വളരെ പെട്ടന്ന് തന്നെ അവിശ്വാസം അമ്പരപ്പിലേക്കു വഴിമാറി.

ഹ്യൂമന്‍ ഇമ്മ്യുണോ ഡെഫിഷ്യന്‍സി വൈറസ് അഥവാ എച് ഐ വി എന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ആക്രമിച്ചു,രോഗങ്ങളെ തടയുവാനുള്ള ശേഷി കുറച്ചു നമ്മെ ദുര്‍ബലരാക്കുന്ന വൈറസ് ആണ്.കള്ളന്‍ വീട്ടില്‍ കയറുന്നതിനു മുന്‍പ് കാവലിരിക്കുന്ന പട്ടിയെ വശത്താക്കി കൊല്ലുന്നതുപോലെ ഈ വൈറസ് ശരീരത്തിലെ സി ഡി4 കോശങ്ങളെ തിരഞ്ഞു പിടിച്ചു നശിപ്പിക്കും.ഈ സിഡി4 കോശങ്ങള്‍ നിസ്സാരക്കാരല്ല. രോഗാണുക്കളും കൃമികീടങ്ങളും ശരീരത്തെ ആക്രമിക്കുവാന്‍ തടയുന്നതു ഈ കോശങ്ങളാണ്.സാധാരണ 800-1500 വരെ സി ഡി 4 കോശങ്ങളാണ് ശരീരത്തിലുള്ളത്.എച് ഐ വി ബദ്ധതയോടെ ഈ കോശങ്ങളുടെ എണ്ണം കുറഞ്ഞുതുടങ്ങും .രോഗബാധയുണ്ടായി തുടക്കത്തിലേ ചികിത്സ തുടങ്ങിയാല്‍ ഈ കോശനാശം കുറയ്ക്കാനാകും.അതോടെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥ ഏതാണ്ടൊക്കെ ശക്തിയാര്‍ജ്ജിക്കും.ഐയ്ഡിസിനെയും എച് ഐ വിയേയും കൂട്ടികുഴച്ചാണ് നാം പലപ്പോഴും വായിക്കാറ്.യഥാര്‍ത്ഥത്തില്‍ എച് ഐ വിയും എയ്ഡ്സും രണ്ടാണ്.എച് ഐ വി വൈറസ് ബാധയെ തുടര്‍ന്നുള്ള ഒരു സങ്കീര്‍ണാവസ്ഥയെന്നോ എച് ഐ വി അണുബാധയുടെ അവസാനഘട്ടമെന്നോ ഒക്കെ ഐഡ്‌സിനെ വിശേഷിപ്പിക്കാം. എച് ഐ വി വൈറസ് ബാധ മൂലം തളര്‍ന്നു പോയ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയെ ഒരുകൂട്ടം രോഗങ്ങള്‍ക്കടിപ്പെട്ടു തുടങ്ങുന്നു.ഇവര്‍ക്ക് ന്യുമോണിയ,ത്രഷ്,ഫങ്കല്‍ ബാധ,ടെക്സോപ്ലാസ്‌മോസിസ് തുടങ്ങി ക്യാന്‍സറും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളും വരെ വരാം.ഫലപ്രദമായ ചികിത്സകള്‍ ലഭ്യമായ ഇന്നത്തെ കാലത്തു എച് ഐ വി അണുബാധ എയ്ഡ്‌സായി മാറാതെ തടയുവാനാകും.

എച് ഐ വി യുടെ ചികിത്സയില്‍ പ്രധാനം ആന്റി റിട്രോവൈറല്‍ തെറാപ്പി അഥവാ എആര്‍ടി യാണ്.ശരീരത്തിലെ എസി ഐ വി ലോഡ് കുറച്ചുകൊണ്ടുവരുവാനുള്ള ചികിത്സയാണു എആര്‍ടി.പലതരം മരുന്നുകള്‍ ഈ തെറാപ്പിയില്‍ ഉപയോഗിക്കുന്നു.ചിലപ്പോള്‍ ഒന്നിലധികം മരുന്നുകളോ അല്ലെങ്കില്‍ അവയുടെ സംയുക്തമായ ഒറ്റ ഗുളികയോ ആവും നല്‍കുക.സി ഡി4 അളവ് കുറയ്ക്കുക മാത്രമല്ല എആര്‍ടി ചികിത്സ ചെയ്യുന്നത്.എച് ഐ വി വൈറസിന്റെ ശരീരത്തിലെ വ്യാപനം സാവധാനമാക്കുന്നു.എച് ഐ വി ബാധിച്ചവരില്‍ അണുബാധകള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു.2004 ഏപ്രില്‍ 1 മുതലാണ് ഇന്ത്യയില്‍ എ ആര്‍ ടി ആരംഭിച്ചത്.എന്നാല്‍ 2004ണ് മുന്‍പേ തന്നെ കേരളത്തില്‍ ഈ ചികിത്സ ലഭ്യമായിരുന്നു.എന്നാല്‍ എല്ലാവര്‍ക്കും എആര്‍ടി ചികിത്സയുടെ ആവശ്യമില്ല .വൈറസ് ബാധിതന്റെ ശരീരത്തിലെ സി ഡി 4 കോശങ്ങളുടെ അളവ് നോക്കിയും മരുന്ന് താങ്ങാന്‍ രോഗിയുടെ ശരീരത്തിനു കഴിയും എന്ന് വിദഗ്ധ പരിശോധന നടത്തിയും ഡോക്ടര്‍ ആണ് ഇത് നിശ്ചയിക്കുക.ചിലര്‍ക്ക് എ ആര്‍ ടി ക്കു പകരം മറ്റു മരുന്നുകള്‍ കഴിച്ചാല്‍ മതിയാകും.ചികിത്സ തുടങ്ങി ആരു മാസം കഴിയുന്നതേ ഭാരം കുറയലും ക്ഷീണമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ഭേദമായിത്തുടങ്ങും.പതിയെ സാധാരണ ജീവിതത്തിലേക്ക് ജിഒളിയിലേക്കും മടങ്ങാം.ഇടയ്ക്കു വെച്ച എ ആര്‍ ടി മുടക്കുന്നത് രോഗം മൂര്‍ച്ഛിക്കുവാന്‍ കാരണമായേക്കാം.ഇതേതുടര്‍ന്ന് നിലവിലുള്ള ചികിത്സ പാലിക്കാതെ വരുകയും കൂടുതല്‍ വിലയുള്ള മരുന്നുകള്‍ വേണ്ടിവരികയും ചെയ്തേക്കാം.ഇതിനു സെക്കന്‍ഡ്‌സ് ലൈന്‍ തെറാപ്പി എന്ന് പറയുന്നു.

എച്ഐ വി വൈറസ് തന്നെ എ മുതല്‍ കെ വരെ സബ് ഡിവിഷനുകളുണ്ടെന്നാണ് പറയുന്നത്.നമ്മുടെ നാട്ടില്‍ പോലും പ്രധാനമായും എച് ഐ വി 1,2 എന്നിങ്ങനെ രണ്ടുതരം വൈറസ്‌കുളുണ്ട്.മരുന്ന് കഴിക്കുന്നുണ്ടെന്ന ലൈസെന്‍സില്‍ എച് ഐ വി പകരാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ പുതിയതരം എച് ഐ വി വൈറസ് നിങ്ങളെ പിടികൂടാം.ഒന്നിലധികം വൈറസുകള്‍ ബാധിക്കുന്നതു രോഗചികിത്സ പ്രയാസകരമാക്കും.ഇങ്ങനെ ഒന്നിലധികം വൈറസ് വിഭാഗങ്ങള്‍ ഉള്ളതുകൊണ്ടാണ് എച് ഐ വിയെ തടയുവാന്‍ വാക്‌സിന്‍ കണ്ടെത്തുവാനുള്ള ശ്രമങ്ങളും വിജയത്തിലെത്താത്തതു,അതുകൊണ്ടു കൃത്യമായി മരുന്ന് കഴിക്കുന്നതിനോടൊപ്പം സുരക്ഷിതമല്ലാത്ത ലൈംഗീകത ഒഴിവാക്കുകയും നല്ല ഭക്ഷണവും വ്യായാമവും ശീലിക്കുകയും വേണം.നമ്മുടെ നാട്ടില്‍ എച് ഐ വി ബാധയുടെ പ്രധാനകാരണമായി കാണുന്നത് സുരക്ഷിതത്വമില്ലാത്ത ലൈംഗീക ബന്ധമാണ്.

ഒന്നിലധികം ലൈംഗീക പങ്കാളികള്‍ ഉള്ളത് അപകട സാധ്യത കൂട്ടും.അതുപോലെ തന്നെ 20 ശതമാനം അണുബാധകള്‍ അമ്മയില്‍ നിന്നും കുഞ്ഞിന് ലഭിക്കുന്നതാണ്.അണുബാധ രക്തത്തിലൂടെ പകരാനുള്ള സാധ്യത തള്ളികളായാനാവില്ല.സുരക്ഷിതമല്ലാത്ത,വേണ്ട പരിശോധനകള്‍ നടത്തുവാനുള്ള രക്തസ്വീകരണം ഒഴിവാക്കണം.മറ്റൊരാള്‍ക്ക് ഉപയോഗിച്ച സൂചികള്‍വേണ്ടെന്നുവെയ്ക്കുക,ടാറ്റൂയിങ് പോലുള്ള കാര്യങ്ങള്‍ക്കു ഡിസ്പോസിബിള്‍ സൂചികള്‍ ഉപയോഗിക്കുക,മയക്കുമരുന്ന് കുത്തിവെയ്ക്കല്‍ പോലുള്ള ആശൂപത്രിക്കു പുറമെയുള്ള സൂചി ഉപയോഗങ്ങള്‍ ഒഴിവാക്കുക.രക്തസ്വീകരണം അംഗീകാരമുള്ള കേന്ദ്രങ്ങളില്‍ വെച്ച് നടത്തുക എന്നിവയൊക്കെ രോഗം പിടിപെടാനുള്ള വഴികള്‍ അടയ്ക്കും.

എച് ഐ വിയുടെ മറ്റൊരു പ്രധാനകാര്യം അതൊരു സാമൂഹികപ്രശ്നംകൂടിയാണെന്നതാണ്.പ്രതിവിധി കണ്ടെത്തിയിട്ടില്ലെന്നതും രോഗബാധിതരുടെ അവസ്ഥയെക്കുറിച്ചുള്ള ഉള്ളത് ഇല്ലാത്തതുമായ കഥകളും ചേര്‍ന്ന് എച് ഐ വിയെക്കുറിച്ചു വലിയ ഭീതിയിയും അറപ്പും ആളുകളില്‍ സൃഷ്ഠിച്ചിട്ടുണ്ട്.രോഗം കണ്ടുപിടിക്കുവാനും കൃത്യസമയത്തു ചികിത്സ എടുക്കുവാനും ഇത് വിലങ്ങുതടിയാകരുതെന്നു ഉള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് സെന്ററുകള്‍ തീര്‍ത്തിരിക്കുന്നത്.പരിശോധനയും കൗസിലിങ്ങും ഏറ്റവും സ്വകാര്യമായും സൗജന്യമായും ഇവിടെ ലാഭിക്കും.രോഗബാധ സംശയമുള്ളവര്‍ക്ക് പരിശോധനകള്‍ നടത്താം.രോഗമുണ്ടെന്ന് ഉറപ്പായാല്‍ സര്‍ക്കാര്‍ എആര്‍ടി എന്ററുകള്‍ രജിസ്റ്റര്‍ ചെയ്തു ചികിത്സ സ്വീകരിക്കാം.

കേരളത്തിലെ മെഡിക്കല്‍കോളേജുകളിലും,എറണാകുളം,കാസര്‍ഗോഡ് ജനറല്‍ ആശൂപത്രികളിലും പാലക്കാട്,കണ്ണൂര്‍,കൊല്ലം ജില്ലാ ആശൂപത്രികളിലും എ ആര്‍ ഡി ചികിത്സാകേന്ദ്രങ്ങളുണ്ട്.പ്രീ എക്സ്പോഷര്‍ പ്രൊഫൈലാക്സിസ് പോലെ വലിയ മുന്നേറ്റങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്.അബദ്ധത്തില്‍ എച് ഐ വി ബാധിത്തരുമായി രോഗം പകരുന്ന രീതിയില്‍ ഇടപെട്ടുപോയവര്‍ക്കു രോഗാണു ശരീരത്തില്‍ ആധിപത്യം സ്ഥാപിക്കുന്നത് തടയുവാന്‍ പ്രീ എക്സ്പൊസുരേ പ്രൊഫൈലാക്സിസ് മരുന്ന് ഒരു ഡോസ് എടുക്കാം.ജില്ലാ ആശൂപത്രികളില്‍ ഇത് ലഭ്യമാണ്.എന്നാല്‍,സംഭവം നടന്നു 24 മണിക്കൂറിനുള്ളില്‍ എടുക്കണമെന്നാണ് 100 ശതമാനം ഫലപ്രദമല്ല എന്നതുമാണ് പോരായ്മകള്‍.കേരളത്തില്‍ രോഗവ്യാപനം കുറവാണെന്നാണ് എയ്ഡ്സ് കണ്ടറോള്‍ സൊസൈറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നുകരുതി എച് ഐ വി യെ നിസ്സാരമായി കാണുവാനും പറ്റില്ല.

രോഗവ്യാപനം ഉയര്‍ന്ന തോതിലുള്ള തമിഴ്‌നാട്,ആന്ധ്രപ്രദേശ്,മഹാരാഷ്ട്ര,കര്‍ണാടകം സംസ്ഥാനങ്ങളോട് ചേര്‍ന്നാണ് കേരളത്തിന്റെ കിടപ്പു.ഈ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം പേര് കേരളത്തിലേക്ക് ജോലിക്കെത്തുന്നുമുണ്ട്.ഇതിലൊക്കെയും ആശങ്ങളുളളവാക്കുന്നുണ്ട്.എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് എയ്ഡ്സ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതര്‍ക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവര്‍ക്കും പ്രാപ്യമാക്കുക കൂടി ഈ ദിനം ലക്ഷ്യമിടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close