HEALTHNEWS

അറിയാം കരിഞ്ചീരകത്തിന്റെ ഗുണങ്ങള്‍

നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് കരിഞ്ചീരകം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും തൊണ്ടവീക്കം അകറ്റുന്നതിനും മികച്ചതാണ്. കരിഞ്ചീരകം വറുത്ത് പൊടിച്ചോ വെള്ളത്തിലിട്ട് തിളപ്പിച്ചോ ഉപയോഗിക്കാം. പ്രമേഹം നിയന്ത്രിക്കാൻ ഉത്തമം. ഇൻസുലിൻ കുത്തിവെയ്പ്പെടുക്കുന്നവർ മിതമായ അളവിൽ മാത്രം കഴിക്കുക.കരിഞ്ചീരകത്തിന് അപസ്മാരം തടയാനുള്ള കഴിവുണ്ടെന്ന് പഠനങ്ങളിൽ പറയുന്നു. ദിവസേന ഉപയോഗിക്കുന്നവർക്ക് രക്തസമ്മർദ്ദം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. തൊണ്ടയിലെ വൈറസുകളെ നശിപ്പിക്കാനുള്ള ശക്തിയും കരിഞ്ചീരകത്തിനുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഒരു സ്പൂൺ കരിഞ്ചീരക തൈലം ചൂടുവെള്ളത്തിൽ കലർത്തി ദിവസവും ഒരു നേരം കഴിക്കുന്നത് ആസ്ത്മയും ശ്വസനേന്ദ്രിയ രോഗങ്ങളും തടയാൻ സഹായിക്കും. രാത്രി കരിഞ്ചീരക തൈലം നെഞ്ചിൽ തടവുന്നതും തിളയ്ക്കുന്ന വെള്ളത്തിൽ ചേർത്ത് ആവിപിടിക്കുന്നതും ഏറെ ഉത്തമമാണ്. മുടിയുടെ വളർച്ചയ്ക്കും ശസ്ത്രക്രിയയുടെ പാട് മായുന്നതിനും കരിഞ്ചീരകം സഹായിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close