KERALANEWS

അറ്റാഷെയുടെ ഗണ്‍മാനെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞദിവസം കാണാതായ യു.എ.ഇ കോണ്‍സുലേറ്റ്‌ ജനറലിന്റെ ഗണ്‍മാന്‍ ആത്മഹത്യക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുമ്പയിലുള്ള ഭാര്യ വീട്ടില്‍ നിന്നും വ്യാഴാഴ്ച വൈകീട്ട് മുതലാണ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ കാണാതായത്. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് കരിമണല്‍ സ്വദേശിയായ ജയ്ഘോഷ്. ഗണ്‍മാനെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്നും പറയപ്പെടുന്നു. ഫോണ്‍ ചെയ്യാനായി വീടിന് പുറത്തിറങ്ങിയ ജയഘോഷിനെ കാണാതാകുകയായിരുന്നു എന്നും അജിത്കുമാര്‍ പറഞ്ഞു.
ഇദ്ദേഹം ഏഴു വര്‍ഷത്തോളം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥാനായിരുന്നു. തുടര്‍ന്നാണ് യുഎഇ കോണ്‍സുലേറ്റില്‍ ഡെപ്പ്യൂട്ടേഷനില്‍ എത്തുന്നത്. ജയ്‌ഘോഷിന്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും ഗണ്‍മാന്‍ തോക്ക് തിരികെ നല്‍കാത്തതിനാലാണ് തോക്ക് തിരിച്ചെടുത്തത്. മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞതിനെതുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തെയും കുടുംബത്തെയും സഹോദരീഭര്‍ത്താവ് ഇടപെട്ട് കുടുംബവീടായ ആനയറയില്‍ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഫോണ്‍ വരുന്നുണ്ടെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. പിന്നീട് തിരികെ വന്നില്ല. ജയ്ഘോഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വര്‍ണം കടത്തിയ ദിവസം അടക്കം നിരവധി തവണ ജയഘോഷ് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിളിച്ചെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കാന്‍ ശ്രമമുണ്ടെന്നും ഇദ്ദേഹം പറഞ്ഞതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ പൊലീസും നാട്ടുകാരും ചേര്‍ന്ന്? ആശുപത്രിയിലേക്ക് മാറ്റി.

Tags
Show More

Related Articles

Back to top button
Close