KERALANEWS

അലന്റെയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും, താഹയ്ക്കും ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയിരുന്നുവെന്നാണ് എന്‍ഐഎ വാദം. ലഘുലേഖ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം നല്‍കുന്നതാണ്. ഇരുവര്‍ക്കും ജാമ്യം ലഭിച്ചത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

സെപ്തംബര്‍ പതിനൊന്നിനാണ് യുഎപിഎ കേസില്‍ കുറ്റാരോപിതനായ അലന്‍ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്. പത്തു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close