
അഹമ്മദാബാദ്: അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയില്‍ തിപിടുത്തം. എട്ട് കോവിഡ് രോഗികള്‍ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ സംഗീത സിങ്, മുകേഷ് പുരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ന് പുലര്‍ച്ചെ 3.30 നാണ് അപകടം നടന്നത്. അഹമ്മദാബാദ് നവരംഗപുരയില്‍ ശ്രേയ ആശുപത്രിയിലെ ഐസിയു വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലായിരുന്ന എട്ട് കോവിഡ് രോഗികളാണ് മരിച്ചത്.