INDIANEWS

അലാവുദ്ദീന്റെ അത്ഭുത വിളക്ക് വാങ്ങി, പറ്റിക്കപ്പെട്ടു എന്ന പരാതിയുമായി ഡോക്ടര്‍

മീററ്റ്: അലാവുദ്ദീന്റെ അത്ഭുത വിളക്കാണെന്ന് ഡോക്ടറെ പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.ഡോക്ടര്‍ ലാ ഖാനാണ് തട്ടിപ്പിന് ഇരയായത്. തന്റെ അടുത്ത് ഒരു സ്ത്രീ ചികിത്സ തേടിയെത്തിയിരുന്നു. പിന്നീട് സ്ത്രീയെ വീട്ടിലെത്തി ഒരു മാസത്തോളം ചികിത്സിച്ചു. ആ സ്ത്രീ അവരുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന ഒരു ബാബയെക്കുറിച്ച് തന്നോട് പറയുകയും അദ്ദേഹത്തിന്റെ മാന്ത്രിക വിദ്യകളെക്കുറിച്ച് വിശ്വസിപ്പിക്കുകയുമായിരുന്നു. ബാബയെ കാണാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് ബാബയെ കാണാന്‍ ചെന്നു. മാന്ത്രികനാണെന്ന് തന്നെ വിശ്വസിപ്പിക്കുന്ന രീതിയിലായിരുന്നു അവിടെ നടന്നതെല്ലാം -ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു.അവര്‍ തനിക്ക് ഒന്നരകോടി വില വരുന്ന വിളക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. അത്രയും പണം ഇല്ലാത്തതിനാല്‍ 31 ലക്ഷം നല്‍കി വിളക്ക് വാങ്ങി. അലാവുദ്ദീന്റെ വിളക്ക് ആണെന്നും വിളക്ക് കൈവശം വെച്ചാല്‍ ജിന്ന് പ്രത്യക്ഷപ്പെടുമെന്നും സമ്പത്തും ആരോഗ്യവും നല്ല ഭാവിയും കൈവരുമെന്നും അവര്‍ വിശ്വസിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close