NEWSTrendingWORLD

അവകാശങ്ങളും തീരുമാനങ്ങളുമാണ് ഉത്തരം; ആരോഗ്യത്തിനും അവകാശങ്ങൾക്കും പ്രഥമ പരിഗണന നൽകി ഇന്നത്തെ ജനസംഖ്യാ ദിന സന്ദേശം

വർധിച്ചു വരുന്ന ജനസംഖ്യയും ഏറുന്ന ആവശ്യകതകളും ഓർമിപ്പിക്കുന്ന മറ്റൊരു ജനസംഘ്യ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ‘അവകാശങ്ങളും തിരഞ്ഞെടുക്കലുകളുമാണ് കുഞ്ഞ് വേണോ വേണ്ടയോ എന്നതിനുള്ള ഉത്തരം: എല്ലാ ആളുകളുടെയും പ്രത്യുത്പാദന ആരോഗ്യത്തിനും അവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് പ്രത്യുത്പാദന നിരക്കില്‍ മാറ്റം വരുത്തുന്നതിനുള്ള പരിഹാരം”എന്നതാണ് 2021ലെ ലോക ജനസംഖ്യാ ദിനത്തിന്റെ വിഷയം.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ ദിനം ആച്ചരിച്ചത്. ജനസംഖ്യാ വര്‍ധന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. 33 വര്‍ഷങ്ങളായി ജൂലൈ 11 സ്ഥിരം ജനസംഖ്യാദിനമായി ആചരിക്കുന്നുണ്ടെങ്കിലും ബോധവത്കരണം അത്ര ഫലപ്രദമാക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1999 ല്‍ ലോക ജനസംഖ്യ 600 കോടിയും 2011 ല്‍ 700 കോടിയും പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 779 കോടി ജനങ്ങള്‍ ലോകത്തുണ്ട്.

ഇതിനൊപ്പമാണിപ്പോള്‍ ബേബി ബൂം ഭീതിയും. ലോക മഹായുദ്ധങ്ങളുടെ കാലത്താണ് മുമ്പ് ബേബി ബൂം പ്രതിഭാസമുണ്ടായത്. നിശ്ചിത കാലയളവിനുള്ളില്‍ ജനന നിരക്കിലുണ്ടാവുന്ന അപ്രതീക്ഷിത വര്‍ധനവാണ് ബേബി ബൂം. കൊറോണയെ പേടിച്ച് ലോകം വീടുകളില്‍ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നതോടെ മിക്ക രാജ്യങ്ങളിലും ബേബി ബൂം റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മുന്നറിയിപ്പ്.

ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവാണ് ലോക ജനസംഖ്യാദിനം പങ്കുവയ്ക്കുന്നത്.

ജനസംഖ്യാനിരക്കില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് ഈ ദിനം കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നു. ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത്രയും വലിയ ജനസംഖ്യയെ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലായിരുന്നു..കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ മരണനിരക്ക് ഉയര്‍ത്തി. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ വിശകലനത്തില്‍ 2021 ജൂലൈ 9 വെള്ളിയാഴ്ചവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ 1,394,019,400 കോടിയാണ്. ഇന്ത്യയിലെ മൊത്തം ജനസംഖ്യ ലോക ജനസംഖ്യയുടെ 17.7 ശതമാനം വരും.147 കോടി ആളുകളുമായി ചൈനയാണ് ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം.

നമ്മുടെ ഈ ലോകത്ത് ഒരു തരത്തിലുളള കുടുംബാസൂത്രണ മാര്‍ഗ്ഗവും ലഭിക്കാത്ത ദമ്പതിമാരുടെ എണ്ണം ഏകദേശം 35 കോടിയാണ്. ഇത് കാണിക്കുന്നത്, കുടുംബാസൂത്രണം ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ എത്രത്തോളം ജനങ്ങള്‍ക്ക് അപ്രാപ്യമാണെന്നാണ്. എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ സ്ഥിതി വ്യതസ്തമാണ്. വേണ്ട മാനുഷിക വിഭവശേഷി ഇല്ലാത്തതിനാൽ പ്രവാസികളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവുന്ന രാജ്യങ്ങളുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close