KERALATrending

അവധിയുടെ ആറുനാളുകള്‍

തിരുവനന്തപുരം: മുന്‍കാലങ്ങളില്‍ അവധിയെന്ന് കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷമായിരുന്നു. വല്ലപ്പോഴുമാണ് അടുപ്പിച്ച് ഇത്രയും അവധി ലഭിക്കുന്നത്. എന്നാല്‍ കോവിഡ് കാലം വന്നതോടെ അവധി ഒരു പുതുമയല്ലാതെ ആയി തീര്‍ന്നിരിക്കുന്നു. ഏതായാലും നാളെ മുതല്‍ ആറു ദിവസത്തേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായി അവധിയാണ്. കോവിഡ് ആയതിനാല്‍ വിനോദയാത്രയ്ക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. ഇതോടെ ഈ അവധി ആഘോഷം വീട്ടില്‍ തന്നെ തീര്‍ക്കേണ്ടതായി വരും. 28 ന് അയ്യങ്കാളി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. തൊട്ടുപിന്നാലെ മുഹറം എത്തുന്നു. ഒന്നാം ഓണം ഞായറാഴ്ചയാണ്. തിരുവോണം, മൂന്നാം ഓണം, നാലാം ഓണം എന്നിവ പിന്നാലെ എത്തുന്നതോടെ ആറു ദിവസത്തെ അവധി പൂര്‍ത്തിയാകും. ഇതിനിടെ 31 ഉം രണ്ടും ബാങ്ക് അവധി കൂടിയാണ്.
നാളെ അവധിയാണെങ്കിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി ട്രഷറി തുറന്നു പ്രവര്‍ത്തിക്കാന്‍ ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തുക സ്വീകരിക്കുന്ന ട്രഷറികള്‍ 1, 2, 10 തിയതികളിലും തുറക്കും. ബവ്‌റിജസ് ഷോപ്പുകള്‍ 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ തുടര്‍ച്ചയായി 3 ദിവസം പ്രവര്‍ത്തിക്കില്ല. 2, 3 തിയതികളില്‍ ബാറുകള്‍ക്കും അവധിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ തിരുവോണ ദിവസമായ 31ന് തുറക്കാന്‍ അനുവദിച്ചേക്കും. ഓണം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം മുതല്‍ അടുത്ത മാസം 2 വരെ കടകള്‍ക്കു രാത്രി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് ഞായറും തിരുവോണ ദിനമായ പിറ്റേന്നും ആണ് അവധി. എന്നാല്‍, ഞായര്‍ തുറക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചേക്കും. ഇന്നു തീരുമാനമെടുക്കും.

Tags
Show More

Related Articles

Back to top button
Close