INSIGHTNEWSTrending

ശരീരത്തിലെ എല്ലാ ദ്വാരങ്ങളിലും അയാളുടെ പല ശരീര ഭാഗങ്ങളും കയറി ഇറങ്ങിയപ്പോൾ സ്വന്തം ശരീരത്തിനെ വെറുത്തവൾ; ഉറക്കി കിടത്തിയ ആൺ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിച്ചെന്നപ്പോൾ കുഞ്ഞി കാൽത്തുടകൾക്കിടയിൽ ഭർത്താവിന്റെ ലിംഗം ഉരസുന്ന കണ്ട് അന്ധാളിച്ചു നിന്നവൾ; ഇങ്ങനെയും ചില പെൺ ജീവിതങ്ങൾ…ആനി ശിവയ്ക്കും ചിലത് പറയുവാനുണ്ട്

ദീപ പ്രദീപ്

വാർത്തകൾ ഓരോന്ന് കടന്നു വരുമ്പോൾ വാർത്താമാധ്യമങ്ങൾ അവയ്ക്ക് പിന്നാലെ പോകുമ്പോൾ പലതും പഴക്കം ചെന്ന വാർത്തകളായി പൊടി പിടിച്ച് മാറാലകൾ ചുറ്റപ്പെട്ട് ഒരു മൂലയിൽ ഒതുക്കപ്പെടുകയാണ് ചെയ്യുന്നത്. ഭർതൃ പീഢനത്തിന്റെ പേരിൽ മരണപ്പെട്ട വിസ്മയയുടെ അടക്കമുള്ള പെൺകുട്ടികളുടെ വാർത്തയായിരുന്നു ആഴ്ച്ചകളായി സോഷ്യൽ മീഡിയ അടക്കമുള്ള എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് മുതൽ ജീവിതത്തോട് പോരാടി, ആ​ഗ്രഹിച്ചതൊക്കെ തന്റെ കൈപിടിയിലാക്കിയ ആനിശിവയാണ് എല്ലായിടത്തും താരം.ആനിയെ വാനോളം പുകഴ്ത്തുന്നവകർ വിസ്മയേയും സുചിത്രയേയും പ്രിയങ്കയേയും ഒക്കെ മറവിയുടെ അഴുക്കു ചാലിലേക്ക് തള്ളിക്കള്ളയാൻ ഒരുങ്ങുകയാണ്.രണ്ട് ദിവനസത്തെ സെൻ സേഷ്‍ണൽ വാർത്തയ്ക്കപ്പുറം പത്രങ്ങളിലെ അവസാന പേജിൽ വരുന്ന ഒരു ചെറിയ കോളം വാർത്തയായി മാത്രം അവരും ചുരുങ്ങി പോകാൻ ഒരുങ്ങുന്നു.അതുകൊണ്ട് ഒക്കെത്തന്നെയാണ് പെൺകുട്ടികൾ എത്രകർക്കശക്കാരായാലും വിവാഹം വേണ്ടെന്ന് വെച്ചാലും നമ്മുടെ നാട്ടിൽ സ്ത്രീപീഢനവും ​ഗാർഹിക പീഢനവുമൊക്കെ വർധിച്ചു വന്നുകൊണ്ടിരിക്കുന്നത്.

ഒരു വിഭാ​ഗം ആളുകൾ ആനി ചെയ്തതുപോലെ വിസ്മയയ്ക്കും സുചിത്രയ്ക്കും പ്രിയങ്കയ്ക്കും ഒക്കെ ചെയ്തു കൂടായിരുന്നോ എന്നു ചോദിക്കുമ്പോൾ അവിടെ ഉയർന്നു വരുന്ന ചോദ്യം ഉണ്ട്… നമ്മുടെ സമൂഹവും കഴുകൻ കണ്ണുകളും വെറുതെയിരിക്കുമോ എന്ന്.നാരാങ്ങാവെള്ളം അടിച്ചും ഐസ്ക്രീം വിറ്റും തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് വച്ച് അവൾ അനുഭവിച്ച അതേ ദുരിതത്തിന്റെ കൈയ്പ്പ് നീര് തന്നെയാണ് ഇന്ന് മരണപ്പെട്ടിട്ടുള്ള എല്ലാ പെൺകുട്ടികളും അനുഭവിച്ചത്. അവർക്കും ചിരിയുടെയോ കൈത്താങ്ങിന്റെയോ ബലമേകാൻ ആരും ഉണ്ടായിരുന്നില്ല.

ഞാൻ എല്ലാം സഹിച്ച് ഇവിടെ നിന്നോളാം… വിവാഹം കഴിച്ചുവിട്ട വീട്ടിൽ നിന്ന് വന്ന് സ്വന്തം വീട്ടിൽ വന്ന് നിന്നാൽ അച്ഛനെ നാട്ടുകാർ എന്ത് പറയും എന്ന് വിസ്മയ അമ്മയോട് കരഞ്ഞു ചോദിച്ചപ്പോൾ അവളെ തിരുത്താത്ത, തിരികെ വിളിക്കാത്ത അമ്മയെ കുറ്റക്കാരിയാക്കാനും സൈബർ ഇടങ്ങളിൽ ആളുകൾ ഉണ്ട്.മരിക്കുന്നതിന് മുമ്പ് വിസ്മയ ചോദിച്ച ആ ചോദ്യത്തിന് ഇന്ന് എന്നല്ല എല്ലാക്കാലത്തും പ്രസക്തിയുണ്ട്.ഇഷ്ടപ്പെട്ട ആളിനൊപ്പം വീടുവിട്ട് ഇറങ്ങിപ്പോയി താമസിക്കുകയും കുഞ്ഞിന് എട്ട് മാസം പ്രായമുള്ളപ്പോൾ അവളെ ഉപേക്ഷിച്ചുപോയ തന്റെ ഭർത്താവിനോടും, തന്നെയും കുഞ്ഞിനെയും സ്വീകരിക്കാൻ തയ്യാറാകാതെ നിന്ന വീട്ടുകാരോടും ആണ് ആനി ശിവ പോരാടിയതെങ്കിൽ വിസ്മയയുടെ പോരാട്ടം സമൂഹത്തോടും നാട്ടുകോരോടും ആയിരുന്നു.ഇരുവരും വ്യത്യസ്തമായ രീതിയിൽ ആണെങ്കിലും രണ്ട് ചേരികളോട് നിരന്തരം കലഹിക്കുകയായിരുന്നു.ആ കലഹത്തിനൊടുവിൽ ഒരാൾ വിജയിച്ചു.ഒരാൾ തോറ്റു.

തന്റെ ജീവിതകഥ വാനോളം പുകഴ്ത്തുമ്പോഴും ആനിയെ സംബന്ധിച്ച് നെഞ്ച് പിടയുകയാണ്.തന്നെപ്പോലെ ജീവിക്കേണ്ടിയിരുന്നവർ വെറും
ജീവശ്ചവം ആയതോർത്ത്.ആനിശിവയെന്ന പെൺകരുത്തിനെ വാനോളം പുകഴ്ത്തുകയും വിസ്മയ അടക്കമുള്ള പെൺകുട്ടികളെ കുറ്റം പറയുകയും ചെയ്യുന്ന അവസരവാദികളായ സമൂഹത്തോട് ആനി ശിവയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്….

ഞാൻ കുറച്ച് നാളുകളായി എഫ്‌ ബി യിലങ്ങനെ പോസ്റ്റുകൾ ഇടാറില്ല. എന്റെ പോസ്റ്റുകളും വരകളും മറ്റു ചിലരെ വേദനിപ്പിക്കുന്നു എന്നറിഞ്ഞത് കൊണ്ടായിരുന്നു പഴയ എഫ്‌ ബി ഡിലീറ്റ് ചെയ്തതും പിന്നെ പുതിയ എഫ്‌ ബി തുടങ്ങിയപ്പോൾ പഴേ പോലെയുള്ള എഴുത്തുകളും വരകളും ഒഴിവാക്കിയതും. വരക്കുന്നത് ദൈവങ്ങളെ ആകുമ്പോൾ ആരെയും വേദനിപ്പിക്കില്ലല്ലോ. അങ്ങനെ ആകുമ്പോൾ എന്റെ വരയുടെ അസ്കിതയും മാറും ആരെയും വേദനിപ്പിക്കുകയും ഇല്ല.. വരക്കുന്നത് എഫ്‌ ബിയിലിട്ട്‌ സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ ഒരു സന്തോഷം.. അത്രേ ഉളളൂ…🤗🤗🤗🤗

ഇന്ന് എല്ലാരും ചർച്ച ചെയ്യുന്ന ഒരു കോമൺ ടോപിക് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്..

പങ്കാളിയും കുടുംബവും കുടുബക്കാരും ഒക്കെ ഉളളവർ സേഫ് സോണിൽ ഇരുന്നു കൊണ്ട് വിളിച്ചു പറയുന്നു
നിനക്ക് ഒന്ന് നിലവിളിച്ചു കൂടായിരുന്നോ…?
കുടുംബക്കാരോടോ നാട്ടുകാരോടോ പറഞ്ഞാല് പോരായിരുന്നോ..?
ആത്മഹത്യ ചെയ്തത് എന്തിനാ…?
ആത്മഹത്യക്ക് വേണ്ട പകുതി ധൈര്യം പോലും വേണ്ടല്ലോ ജീവിക്കാൻ…? എന്നൊക്കെ….

ഈ പറയുന്നവരിൽ എത്ര പേർ ഈ ക്രൂരതകളിൽ എന്തെങ്കിലും അനുഭവിച്ചവർ ഉണ്ട്..?

ഈ പറയുന്ന എത്ര പേർ ഇങ്ങനെ ക്രൂരത അനുവക്കുന്ന ഒരു പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്ക് പോകാൻ ആകാതെ നിങ്ങളുടെ വീട്ടിൽ വന്നാൽ താമസിപ്പിക്കും..? അവളെ പഠിപ്പിക്കും..? അവൾക്കൊരു ജോലി വാങ്ങി കൊടുക്കും…?

ഒന്നും ചെയ്യില്ല.. എല്ലാവർക്കും കുറ്റപ്പെടുത്താനും ശകാരിക്കാനും ആർക്കും ആവശ്യം ഇല്ലാത്ത കുറെ ഉപദേശങ്ങൾ കൊടുക്കാനും മാത്രേ അറിയൂ..

—ഭർത്താവിന്റെ വീട്ടിൽ നിന്നും അവളുടെ സ്വന്ത വീട്ടിൽ വന്ന് നിന്നാലോ —–

*വീട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകരുടെയും ഒക്കെ കുറ്റപ്പെടുത്തലുകൾ

  • വീട്ടുകാർക്ക് ബാധ്യത, നാണക്കേട്, മാനക്കേട്, സാമ്പത്തിക നഷ്ടം എന്നീ തുടങ്ങീ വീട്ടുകാരുടെ തല നാട്ടുകാരുടെ മുന്നിൽ പൊക്കി പിടിച്ച് നടക്കാൻ ആകാത്ത ഒരു നാട്ടുനടപ്പ്.
  • നാട്ടിലെ ചില പ്രമാണികളുടെത്‌ ഉൾപ്പെടെ പലരുടെയും ചൂളം വിളി, കൊഞ്ചൽ, മിസ്ഡ് കാൾ മുതൽ കൂടെ കിടക്കാൻ ക്ഷണിക്കൽ വരെയുള്ള വേറൊരു ആചാരം..
  • അഹങ്കാരി, തന്നിഷ്ടക്കാരി, ആണിനെ ധിക്കരിച്ചവൾ, വേശി, ധിക്കാരി, വലയിട്ട് പിടിക്കുന്നവൾ, പിഴ, ദുർ നടപ്പുകാരി അങ്ങനെ തുടങ്ങി കുറെ ചെല്ല പേരുകൾ…..
  • ആരും കാണുകേം കേൾക്കുകേം മനസ്സിലാക്കുകേം ചെയ്യാത്ത പെണ്ണിന്റെ എന്തോരം കരച്ചിലുകൾ, ഏങ്ങലടികൾ, ഒറ്റപ്പെടലുകൾ..

ഇങ്ങനെ ഒക്കെ ഉള്ള നാട്ടിൽ പെണ്ണ് പിന്നെ എന്താണ് ചെയ്യേണ്ടത്..??? പെണ്ണ് എങ്ങനെ ജീവിക്കും…???

എനിക്കറിയുന്ന ഒരുവളുണ്ട്.

കിടപ്പറയിൽ ഭർത്താവ്‌ ഉടുമുണ്ട് അഴിച്ച് അവളുടെ കൈകൾ കട്ടിലിനോട് ചേർത്ത് കെട്ടി വച്ച ശേഷം അവളുടെ മുകളിൽ കേറി ഇരുന്നു ടോർച്ചിന്റെ കാൽ അവളുടെ ഉള്ളിൽ കയറ്റി രതി സുഖം ആസ്വദിക്കുമ്പോൾ പുതപ്പിന്റെ ഒരു തുണ്ട് വായിൽ തിരുകി കയറ്റി അവളുടെ നിലവിളി രാത്രിയുടെ യാമങ്ങളിൽ എവിടെയോ കൊരുത്തു നിർത്തിയവൾ..

അവളുടെ ശരീരത്തിലെ എല്ലാ ദ്വാരങ്ങളിലും അയാളുടെ പല ശരീര ഭാഗങ്ങളും കയറി ഇറങ്ങിയപ്പോൾ സ്വന്തം ശരീരത്തിനെ വെറുത്തവൾ..

രാത്രി മുഴുവൻ ബൾബിന്റെ വെട്ടത്തിൽ അവളുടെ ശരീരത്തിലെ മുറിവുകളും ചോരയും നിലവിളിയും കണ്ട് അയാള് ചിരിച്ചപ്പോൾ വെളിച്ചത്തെയും ഇരുട്ടിനെയും ഒരേപോലെ ഭയത്തോടെ നോക്കി കണ്ടവൾ..

പലപ്പോഴും കറി ചട്ടികൾ അവളുടെ തലക്ക് മുകളിൽ അയാളാൽ അഭിഷേകം ചെയ്തപ്പോഴും നിലവിളിക്കാൻ ആകാത്തവൾ..

ഗർഭിണി ആണെന്നറിഞ്ഞ് സ്വയം ശപിച്ചവൾ..

പ്രസവിച്ചപ്പോൾ ആൺ കുഞ്ഞു ആണെന്നറിഞ്ഞ് ദീർഘ നിശ്വാസം വിട്ട്‌ ആശ്വസിച്ചവൾ..

ഉറക്കി കിടത്തിയ ആൺ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിച്ചെന്നപ്പോൾ കുഞ്ഞി കാൽത്തുടകൾക്കിടയിൽ ഭർത്താവിന്റെ ലിംഗം ഉരസുന്ന കണ്ട് അന്ധാളിച്ചു നിന്നവൾ..

വീട്ടുകാരുടെ ഇഷ്ട പ്രകാരം ഉള്ള വിവാഹം അല്ല എന്നുള്ള ഒരൊറ്റ കാരണത്താൽ ആരോടും വിഷമം പറയാൻ ആകാത്തവൾ..

നിവർത്തികേടിന്റെ അവസാനം
എന്തൊക്കെ ആണേലും സ്വന്തം വീട്ടുകാർ തളളിക്കളയുമോ എന്നുള്ള അയൽക്കാരുടെ വാക്കില്‌ വിശ്വസിച്ച് സ്വന്തം വീട്ടിൽ പോയതിന് ജനിപ്പിച്ചയാൾ തന്നെ (സ്വത്ത് ഭാഗം ചോദിച്ചു ചെന്നു എന്നും പറഞ്ഞ് ) പോലീസിനെ കൊണ്ട് വീട്ടിൽ നിന്നും ഇറക്കി വിടപ്പെട്ടവൾ..

വീടിന്റെ ഏതെങ്കിലും ഒരു മൂലയ്ക്ക് കിടക്കാൻ കുറച്ച് സ്ഥലം തന്നാൽ മാത്രം മതി എന്ന് സ്വന്തം അച്ഛനോട് പറഞ്ഞതിന് ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത മറുപടി കേൾക്കേണ്ടി വന്നവൾ.

അവളുടെ ചുണ്ടുകളെ കേൾക്കാൻ ഒരു കാതും ഇല്ലാതായവൾ..

ചുറ്റിലും സ്വന്തം ശരീരത്തെ കൊത്തി വലിക്കാൻ തക്കം പാർത്തിരിക്കുന്ന കഴുകൻ കണ്ണുകൾ മാത്രം കണ്ടവൾ..

കിടക്കാൻ ഒരു കൂരയോ വിശപ്പടക്കാൻ ഒരു നേരത്ത ഭക്ഷണമോ പോലും ഇല്ലാണ്ടായവൾ…

തുടരെ തുടരെ പരാജയപ്പെട്ട ആത്മഹത്യകളിൽ നിന്നും മരിക്കാനുള്ള ഊർജ്ജം നഷ്ടപ്പെട്ടവൾ..

ഒറ്റയ്ക്ക് അവൾ ജീവിച്ചു കാണിച്ചപ്പോൾ ഇല്ലാക്കഥകൾ നാട്ടുകാരും വീട്ടുകാരും പറഞ്ഞു പരത്തിയപ്പൊഴും തളർന്നു പോകാൻ പോലും ഉള്ള ശക്തി ഇല്ലാതിരുന്നവൾ…

എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ..

ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവള് ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴി പറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിലാണ് അവളും ഞാനും നിങ്ങളും അടങ്ങുന്നവർ ജീവിക്കുന്നത് എന്ന കാര്യം നാം മറക്കരുത്…

മാറേണ്ടത് അവനോ അവന്റെ വീട്ടുകാരോ മാത്രം അല്ല.. ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തിലെ എല്ലാരും മാറണം.. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ബൈനാകുലർ വെച്ച് നോക്കി കൊണ്ടിരുന്നു അവരെ വിധിക്കാതെ, ഓരോരുത്തരെയും അവരവരുടെ ജീവിതം ജീവിക്കാൻ വിടണം.

എല്ലാരും അവരുടേതായ ആകാശത്തിൽ ചിറകുകൾ വിടർത്തി പറക്കട്ടെ.. 🙏

— ആനി ശിവ

https://m.facebook.com/story.php?story_fbid=312114943897235&id=100052961961787&sfnsn=wiwspwa

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close