NEWSWORLD

അവസാനം അന്റാര്‍ട്ടിക്കയിലും കൊവിഡ് എത്തി

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് സാന്നിധ്യമില്ലാതിരുന്ന ഒരേയൊരു ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയിലും കോവിഡ് സ്ഥിരീകരിച്ചു. ചിലിയന്‍ ഗവേഷണ കേന്ദ്രത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്.26 ചിലിയന്‍ മിലിട്ടറി അംഗങ്ങള്‍ക്കും 10 ശൂചീകരണ തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.ജനറല്‍ ബെര്‍ണാഡോ ഓഹിഗ്ഗിന്‍സ് ബെയ്‌സില്‍ രോഗം സ്ഥിരീകരിച്ച 36 പേരെയും ചിലിയിലെ പന്ത അരേനാസ് നഗരത്തിലേക്ക് മാറ്റി. ഇവരെ നിരീക്ഷണത്തിലാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.അന്റാര്‍ട്ടിക്കയിലെ 13 ചിലിയന്‍ കേന്ദ്രങ്ങളിലൊന്നാണ് ജനറല്‍ ബെര്‍ണാഡോ ഓഹിഗ്ഗിന്‍സ്. കോവിഡ് സ്ഥിരീകരിച്ചതോടെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിര്‍ത്തിവെച്ചു. ഇതോടെ ലോകമെമ്പാടുമുള്ള നിരവധി ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങള്‍ തടസപ്പെട്ടു. വന്‍ സാമ്പത്തിക നഷ്ടമാണ് ഇതോടെ നേരിടേണ്ടിവരിക.അന്റാര്‍ട്ടിക്കയില്‍ സ്ഥിര താമസക്കാരില്ല, എന്നാല്‍ ആയിരത്തോളം ശാസ്ത്രജ്ഞര്‍ ഇവിടെ സന്ദര്‍ശനം നടത്തിവരുന്നുണ്ട്. അന്റാര്‍ട്ടിക്കയെ കോവിഡില്‍നിന്ന് സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. അവിടെ വൈറസ് സാന്നിധ്യമുണ്ടായാല്‍ ചികിത്സ നല്‍കാന്‍ കഴിയില്ലെന്നതാണ് പ്രധാന വെല്ലുവിളി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close