KERALANEWS

അവസാനിക്കുന്നത് ഒരു യുഗമാണ്; സംഗീതം ഇനി പഴയ പോലെയാകില്ല : കെ.എസ്. ചിത്ര


തിരുവനന്തപുരം: അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്ന് ആദരാഞ്ജലി അര്‍പ്പിച്ച് ഗായിക കെ.എസ്. ചിത്ര. ‘അവസാനിക്കുന്നത് ഒരു യുഗമാണ്. സംഗീതം ഇനി പഴയ പോലെയാകില്ല. ലോകവും ഇനി മുമ്പത്തെ പോലെയാകില്ല. എന്നെ ഒരു മികച്ച ഗായികയാക്കാനുള്ള അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തിന് നന്ദി പറയാന്‍ വാക്കുകള്‍ മതിയാകില്ല.നിങ്ങളുടെ മഹത്തായ സാന്നിധ്യവും കൃപയുമില്ലാത്ത ഒരു സംഗീതകച്ചേരിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. സാവിത്രി അമ്മ, ചരണ്‍ പല്ലവി, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും. പ്രണാമം’ -കെ.എസ്. ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close