KERALANEWSTrending

അവസാന ബജറ്റ് പ്രഖ്യാപനത്തില്‍ കാര്‍ഷികമേഖലയ്ക്കും പരിഗണന

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനത്തില്‍ കാര്‍ഷികമേഖലയ്ക്കും പരിഗണന. റബ്ബറിനെയും നെല്ലിനെയും നാളികേരത്തിനും പ്രഖ്യാപനത്തില്‍ ഇടം നല്‍കി.റബ്ബറിന്റെ തറവില 170 രൂപയാക്കിയപ്പോള്‍ നാളികേരത്തിന്റെ സംഭരണ വില 22 ല്‍ നിന്നും 32 രൂപയാക്കി ഉയര്‍ത്തി.

നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി പ്രഖ്യാപിച്ചു. കിഫ്ബി പദ്ധതികള്‍ പ്രകാരം 15,000 കോടിയുടെ പദ്ധതികള്‍ 2020 – 21 വര്‍ഷത്തേക്ക് പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 4530 കി.മീ. റോഡുകള്‍ പുനരുദ്ധരിക്കും.ആരോഗ്യമേഖലയിലെ 4000 ഉള്‍പ്പെടെ 8 ലക്ഷം തൊഴിലവസരങ്ങള്‍ ഈ സാമ്പത്തീക വര്‍ഷം സൃഷ്ടിക്കുമെന്നും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close