KERALANEWSTop News

അവസാന വർഷ പരീക്ഷ നടത്താത്തിനാൽ വലയുന്നത് 6500ഓളം വരുന്ന ബി.എസ്. സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികൾ; രണ്ട് വർഷമായി പരീക്ഷയും ഫലവും ഇല്ലാത്തതിനാൽ ആരോ​ഗ്യമേഖലയിൽ സേവനം ചെയ്യാനും കഴിയുന്നില്ല; ലോകം മുഴുവൻ നഴ്സുമാരെ തേടവെ കേരളത്തിലെ ചെറുപ്പക്കാർക്ക് അവസരം നഷ്ടമാകുന്നത് അധികാരികളുടെ പിടിപ്പുകേട് മൂലം


കോവിഡ് രണ്ടാംഘട്ടവും രൂക്ഷമായതോടെ 6500ഓളം വരുന്ന ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് അവസാന വര്‍ഷ പരീക്ഷ പൂര്‍ത്തീകരിക്കാനാകാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. 2019 ൽ കോളേജുകളിൽ നിന്ന് പാസ്സായ വിദ്യാർത്ഥികൾ അവസാന വർഷ പരീക്ഷ നടക്കാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. അധികൃതരുടെ അനാസ്ഥമൂലം വിദ്യർത്ഥികളുടെ ഭാവിയാണ് ഇവുടെ ചോദ്യചിഹ്നമായി മാറുന്നത്. കേരള ആരോഗ്യ സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല എന്നിവയുടെ കീഴിലുള്ള വിദ്യാര്‍ത്ഥികളുടെ ഭാവിവെച്ചാണ് അധികൃതര്‍ ഇപ്പോള്‍ പന്താടുന്നത്. കഴിഞ്ഞ 8-9 മാസക്കാലമായി പരീക്ഷ നടത്തണം എന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല അധികൃതരെ സമീപിക്കുന്നുണ്ടങ്കിലും അനുകൂലമായ ഒരു നിലപാടെടുക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.

കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും അവസാന വര്‍ഷ ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിഞ്ഞവര്‍ഷം തന്നെ നടത്തിയിരുന്നു. എന്നാല്‍ കേരള ആരോഗ്യ സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മാത്രം പരീക്ഷകള്‍ നടത്താതെ നീട്ടി വെയ്യ്ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷ നടന്ന വിവരം ശ്രെദ്ധയില്‍പ്പെടുത്തിയതിന്റെ ഭാഗമായി പ്രാക്ടിക്കല്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് വിദ്യാര്‍ത്ഥികള്‍ കോവിഡ് പശ്ചാത്തലത്തിലും അത് പൂര്‍ത്തികരിക്കുകയും ചെയ്തു. ഏപ്രില്‍ മാസത്തില്‍ പരീക്ഷ നടത്താന്‍ യൂണിവേഴ്‌സിറ്റി തീരുമാനം എടുത്തിരിന്നങ്കിലും ഗവര്‍ണ്ണറുടെ ഇടപെടലിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. ഒടുവില്‍ അവസാന വര്‍ഷ പരീക്ഷ നടത്തിപ്പിന് പ്രത്യേക അനുമതി നല്‍കി എങ്കിലും സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പരീക്ഷ വീണ്ടും മാറ്റിവയ്ക്കുകയും ചെയ്യ്തു.

ആരോഗ്യസര്‍വകലാശാല ഇതുവരെ 5 തവണയാണ് പരീക്ഷ തീയതി പ്രഖ്യാപിക്കുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിഷയത്തിന്റെ പരീക്ഷയാണ് ഇത്രയും ടൈം ടേബിള്‍ വന്നെങ്കിലും നടന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പുതുക്കിയ തീയതി പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ല, വിദ്യാര്‍ത്ഥികള്‍ക് ഒരു പരീക്ഷ പോലും നടന്നിട്ടുമില്ല. നിലവിലുള്ള കോവിഡ് സാഹചര്യം പരിഗണിച്ചാല്‍, നേഴ്‌സ്മാരുടെ സേവനം ഏറ്റവും കൂടുതല്‍ ആവശ്യമായ സമയമാണിത്. കോവിഡ് ഡ്യൂട്ടി, വാക്സിനേഷന്‍ ഡ്യൂട്ടി, തുടങ്ങിയ ഒട്ടനവധി സേവനം നല്‍കാന്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക് അവസരമൊരുക്കുന്നതിനു പകരം. യാതൊരു പരിഗണനയും നല്‍കാതെ മാറ്റി നിര്‍ത്തലിന്റെ അവസ്ഥയിലെക്ക് മാറ്റിയിരിക്കുകയാണ്.

നിലവില്‍ പരീക്ഷ നടത്തതിനാല്‍ CFLTC, ഡോമിസിലറി സ്ഥാപനങ്ങളിലൊന്നുംവിദ്യര്‍ത്ഥികള്‍ക്ക് സേവനം ചെയ്യാന്‍ കഴിയാതെ വരികയും, ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇതിനായി സജ്ജരായിരിക്കുകയും ആണ്. കോഴ്‌സ് പൂര്‍ത്തീകരിക്കേണ്ട സമയം അതിക്രമിച്ചതിനാല്‍ മാനസിക സംഘര്‍ഷവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുകയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും. തങ്ങളുടെ മക്കളെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടണം എന്ന ആഗ്രഹത്തോടെ കടം വാങ്ങിയും വിദ്യാഭ്യാസ വായ്പ എടുത്തും ആണ് ഒട്ടുമിക്ക മാതാപിതാക്കളും മക്കളെ പഠിപ്പിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇത്രയും കുടുംബങ്ങളും മാനസിക -സാമ്പത്തിക പ്രയാസം നേരിടുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close