INDIASPORTS

അവിവാഹിതനായ ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ സാറ തെണ്ടുല്‍ക്കറോ?

മുംബൈ; ഗൂഗിളിന് വീണ്ടും തെറ്റുപറ്റി. അവിവാഹിതനായ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകളായ സാറയാണെന്നാണു ഗൂഗിളിലുള്ളത്. നേരത്തെ, ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെ അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യയെന്നായിരുന്നു ഗൂഗിളില്‍ കാണിച്ചിരുന്നത്. ഈ പിഴവ് കണ്ടെത്തിയതോടെയാണ് മറ്റൊരു പിഴവ് ആവര്‍ത്തിച്ചിരിക്കുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ എന്ന് ഗൂഗിളില്‍ തിരയുമ്പോഴാണ് സച്ചിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കറുടെ പേര് ലഭിക്കുന്നത്. നേരത്തെ, സാറ തെണ്ടുല്‍ക്കര്‍ ശുഭ്മാന്‍ ഗില്ലുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഗൂഗിള്‍ സാറയെ ശുഭ്മാന്റെ ‘ഭാര്യയാക്കിയത്’. ശുഭ്മാന്‍ ഗില്ലും സാറയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

ശുഭ്മാന്റെ ചിത്രങ്ങള്‍ക്ക് സാറ പ്രതികരിക്കാറുമുണ്ട്. അടുത്തിടെ ശുഭ്മാന്‍ ഗില്‍ ഒരു കാറിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗൂഗിള്‍ അല്‍ഗോരിതത്തിലെ തകരാറുകളാണു തുടര്‍ച്ചയായുള്ള ഇത്തരം പിഴവുകളിലേക്കു നയിക്കുന്നതെന്നാണു വിവരം. അനുഷ്‌ക ശര്‍മയും പ്രീതി സിന്റയുമാണ് പ്രിയപ്പെട്ട ബോളിവുഡ് നടിമാരെന്ന് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാഷിദ് ഖാന്റെ ഭാര്യയാണ് അനുഷ്‌കയെന്ന് ഗൂഗിളിന് പിഴവ് പറ്റിയത്. ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ യുഎഇയിലാണ്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരമായ ഗില്‍ ഏഴ് മത്സരങ്ങളില്‍നിന്ന് 254 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. രണ്ട് അര്‍ധസെഞ്ചുറികളും ഗില്‍ സ്വന്തമാക്കി. ഇന്ത്യയുടെ യുവക്രിക്കറ്റര്‍മാരില്‍ ബിസിസിഐ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന താരങ്ങളിലൊരാളാണ് ശുഭ്മാന്‍ ഗില്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close