INDIANEWSTrending

വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍ ഒരു ഗ്രാമം

ചമ്പു ഖാങ്പോക്ക് (ബിഷ്ണുപൂര്‍):2011 ലെ സെന്‍സസ് ഒഴികെ സര്‍ക്കാര്‍ രേഖകളില്‍ ഇല്ലാത്ത ഒരു ഗ്രാമം മണിപ്പൂരിലുണ്ട്. ചമ്പു ഖാങ്‌പോക്ക് ഗ്രാമം.1980 കളില്‍ തിരഞ്ഞെടുപ്പ് രേഖകളില്‍ നിന്ന് മറഞ്ഞുപോയ ഈ ഗ്രാമം,2011 ലെ സെന്‍സസ് ഒഴികെയുള്ള മറ്റൊരു സര്‍ക്കാര്‍ രേഖകളിലും ഇല്ല.വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെയുള്ളവരേയെല്ലാം അതിക്രമകാരികളായി പ്രഖ്യാപിച്ചു,ഇന്നും ആ സ്ഥിയില്‍ മാറ്റം വന്നിട്ടില്ല.

കടലാസില്‍ ഇല്ലെന്ന കാരണത്താല്‍ ഇതിനെ വെറുമൊരു സാധരണ ഗ്രാമമായി മാറ്റിനിര്‍ത്താനാകില്ല.വെള്ളക്കെട്ടു നിറഞ്ഞ പ്രദേശത്ത് താല്‍ക്കാലികവും ദുര്‍ബലവുമായ കുടിലുകള്‍ കെട്ടിപ്പൊക്കി 383 ഓളം നിവാസികള്‍ ഇവിടെ താമസിക്കുന്നു.”1980 കളുടെ അവസാനത്തില്‍, ഞങ്ങളുടെ അറിവും സമ്മതവുമില്ലാതെ കരംഗ് ഗ്രാമത്തിലെ (അടുത്തുള്ള ഗ്രാമം) പോളിംഗ് ബൂത്ത് അടച്ചിരുന്നു… ഞങ്ങളുടെ വോട്ടവകാശം ഞങ്ങളുടെ ബന്ധുക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും (ചുറ്റുമുള്ള പ്രദേശങ്ങളില്‍) സ്ഥലത്തേക്ക് മാറ്റി,”രണ്ട് തലമുറകളായി ചമ്പു ഖാങ്പോക്കില്‍ താമസിക്കുന്ന നാല്‍പത്തിയൊമ്പത് വയസുകാരനായ ഖൈ്വരക്പാം ദേവന്‍ സിംഗ് പറയുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്തക് തടാകത്തിന്റെ തീരത്ത് താമസിക്കുന്ന ഇവര്‍ക്ക്, വേണ്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ ഒന്നും ലഭിക്കുന്നില്ല.അതിന് കാരണം ലോക്തക് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഇവിടെയുള്ളവര്‍ തടാകത്തിലെ അനധികൃതമായി താമസിക്കുന്നവരാണ് എന്നുള്ളതാണ്.ലോക്തക് ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ലോങ്ജാം ഭഗറ്റോണിനെ ഫോണിലൂടെ ഇവിടെയുള്ളവരെ ബന്ധപ്പെട്ടിട്ടു പോലും കോവിഡ് -19 ദുരിതാശ്വാസത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറാകാഞ്ഞതിന്റെ കാരണവും മറ്റൊന്നുമല്ല.

ഓരോ ദിവസവും ബുദ്ധിമുട്ടിലൂടെ ജീവിതം നയിച്ച ഇവരെ കോവിഡ് -19 പകര്‍ച്ചവ്യാധി വീണ്ടും ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്.പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (പിഡിഎസ്), ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ ലഭിച്ചു കൊണ്ടിരുന്ന റേഷനും ക്ഷാമം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.’പ്രധാനമന്ത്രിയും പ്രാദേശിക എംഎല്‍എയും നല്‍കുന്നതൊന്നും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല…ഇന്ന് അവര്‍ പിഡിഎസ് നല്‍കുമെന്ന് പറഞ്ഞാല്‍ അത് ഒന്നോ രണ്ടോ ദിവസം മാത്രമേ നിലനില്‍ക്കൂ, ‘എന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്.അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പോലും മണിക്കൂറുകള്‍ കാത്തിരിക്കുകയും യാത്രയും ചെയ്യേണ്ട അവസ്ഥയാണ് ഇവിടെയുള്ളവര്‍ക്ക്.

ലോക്തക് തടാകത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി, കരയിലെത്താന്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബോട്ട് സവാരി, തുടര്‍ന്ന് 30 -നിമിഷ-ദൈര്‍ഘ്യമുള്ള കാര്‍ സവാരി എന്നിവയെല്ലാം ഇവിടുത്തുകാരുടെ ദുരന്തത്തത്തിന്റെ ആക്കം കൂട്ടുന്ന കാരണങ്ങളാണ്. സ്ഥലപരിമിതി കാരണം ബോര്‍ഡിങ്ങുകളിലും ഹോസ്റ്റലുകളിലും താമസിച്ചിരുന്ന മക്കള്‍ കോവിഡിനെ തുടര്‍ന്ന് വീടുകളില്‍ തിരിച്ചെത്തിയതും വിപണികള്‍ അടച്ചിട്ടതും ചമ്പു ഖാങ്‌പോക്ക് ഗ്രാമത്തിലെ പട്ടിണിയുടെ വക്കില്‍ കൊണ്ടുനിര്‍ത്തിയിരിക്കുകയാണ്. 287 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലോക്തക് തടാകം മണിപ്പൂരിലെ സമ്പദ്വ്യവസ്ഥയില്‍ അവിഭാജ്യ പങ്കുവഹിച്ചിട്ടുണ്ട്. 1950 കളില്‍ മണിപ്പൂര്‍ – എ റാംസാര്‍ സൈറ്റായ ലോക്തക് തടാകത്തിലെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തിന് കാരണമായത് മത്സ്യ ഉല്‍പാദനത്തിന്റെ 60 ശതമാനത്തിന് തടാകം സംഭാവനയാണ്.എന്നാല്‍ ഇന്നിത് 11 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

2019 ല്‍ ലോക്തക് തടാകത്തില്‍ ഒരു ഉള്‍നാടന്‍ ജലപാത പദ്ധതി വികസിപ്പിക്കാനുള്ള പദ്ധതി മണിപ്പൂര്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.കോവിഡ് പകര്‍ച്ചവ്യാധി താത്ക്കാലികമാണെങ്കില്‍ ഉള്‍നാടന്‍ ജലപാത പദ്ധതി ഇവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close