KERALATop NewsUncategorized

അവിശ്വാസപ്രമേയം:ജോസ് കെ.മാണിഇടഞ്ഞുതന്നെ, യുഡിഎഫില്‍വീണ്ടും ആശയക്കുഴപ്പം

പ്രസാദ് നാരായണന്‍
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം ഇടതുപക്ഷ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം നാളെ അവതരിപ്പിക്കാനിരിക്കെ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കും എന്നു തീരുമാനിച്ചതോടെ യുഡിഎഫ് അവരോടുള്ള നിലപാടു കടുപ്പിച്ചു. യുഡിഎഫില്‍ നിന്ന് ഒരുക്കല്‍ പുറത്താക്കിയ തങ്ങള്‍ക്കെതിരേ എന്ത് അച്ചടക്കനടപടി കാട്ടിയാണ് മുന്നണി ഭീഷണിപ്പെടുത്തുന്നത് എന്നാണ് ജോസ് കെ.മാണിയുടെ ചോദ്യം. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും ജോസ് കെ.മാണി പക്ഷത്തിന്റെ നിലപാടിനെച്ചൊല്ലിയുള്ള പ്രതിസന്ധിയുടെ കാര്യം ആഴ്ചകള്‍ക്കു മുന്നേ മീഡിയ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പുചട്ടപ്രകാരം സാങ്കേതികമായി ഇപ്പോഴും രണ്ടില ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ജോസ് കെ.മാണി പക്ഷത്തുള്ള എം.എല്‍.മാര്‍ യുഡിഎഫിന്റെ പക്ഷമായതിനാല്‍ മുന്നണി വിപ്പ് ലംഘിച്ചാല്‍ അത് കൂറുമാറ്റ നിരോധനപ്രകാരം അയോഗ്യതയ്ക്കുള്ള കാരണമാകും. ഇതു ചൂണ്ടിക്കാട്ടിയാണ് പി.ജെ.ജോസഫ് എതിര്‍പ്പുയര്‍ത്തുന്നത്. മുന്നണിയില്‍ ഇതു സംബന്ധിച്ച ആശയക്കുഴപ്പം കലശലാണ്. വിപ്പ് ലംഘിച്ചാല്‍ നാളെത്തന്നെ സ്പീക്കറെ കണ്ട് ജോസ് കെ.മാണി പക്ഷം സഭാംഗങ്ങളെ അയോഗ്യരാക്കാന്‍ വേണ്ടി ആവശ്യപ്പെടുമെന്ന നിലപാടിലാണ് മറുപക്ഷം.

കൂടുതല്‍ വായനയ്ക്ക്‌

https://mediamangalam.com/archives/7226
https://mediamangalam.com/archives/4765
https://mediamangalam.com/archives/4544
https://mediamangalam.com/archives/5840
https://mediamangalam.com/archives/4554

Tags
Show More

Related Articles

Back to top button
Close