Breaking NewsKERALATrending

അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം :സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ,ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കല്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വെള്ളായണി സ്വദേശി വിജയ് പി.നായരുടെ പരാതിയിന്മേലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്.അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും എടുത്ത കേസില്‍,മോഷണക്കുറ്റവും ചുമത്തും.തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡില്‍ വിജയ് താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയില്‍ ഒഴിച്ചശേഷം ഇവര്‍ മര്‍ദ്ദിച്ച് മാപ്പും പറയിച്ചു. ഇന്നലെ വൈകിട്ട് ആറോടെ നടന്ന മര്‍ദ്ദന ദൃശ്യങ്ങള്‍ ദിയ ലൈവായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂവരും വ്യക്തമാക്കി.

Read More: യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close