KERALANEWS

അശ്ലീല വീഡിയോ: വിജയ് പി നായര്‍ക്ക് ജാമ്യം

തിരുനന്തപുരം:സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകള്‍ നിര്‍മ്മിച്ച യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം അനുവദിച്ചു. തമ്പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നത്. കയ്യേറ്റം, അതിക്രമം, ഭീഷണി, മോഷണം തുടങ്ങിയ കുറ്റങ്ങളായിരുന്നു പോലീസ് ചുമത്തിയിരുന്നത്. ഇത് ആവര്‍ത്തിക്കുകയും ജാമ്യം നല്‍കുന്നത് തടയുകയും ചെയ്ത പ്രോസിക്യൂഷന്‍, ഇത്രത്തോളം തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കോടതിയില്‍ വാദിച്ചത്. ഇക്കാര്യത്തില്‍ ഒമ്പതിന് കോടതി വിധി പറയും.

സ്ത്രീ അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടി ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. വിജയ് പി നായരും സംവിധായകന്‍ ശാന്തിവിള ദിനേശും യു ട്യൂബ് ചാനലുകള്‍ വഴി അപകീര്‍ത്തിപരമായ പ്രചരണം നടത്തിയെന്ന പരാതിയിലാണ് പോലീസ് നടപടി. ഇരുവര്‍ക്കുമെതിരെ തന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഭാഗ്യലക്ഷ്മി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close