INDIANEWS

അശ്ലീല സന്ദേശങ്ങളയച്ചത് സിനിമാനടിക്ക്; കോളജ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ചെന്നൈ: നടി സനം ഷെട്ടിക്ക് അശ്ലീലസന്ദേശങ്ങളയച്ച കോളേജ് വിദ്യാർഥി അറസ്റ്റിലായി. തിരുച്ചിറപ്പള്ളി സ്വദേശിയായ റോയ് ജോൺപോൾ (21) ആണ് അറസ്റ്റിലായത്. ചെന്നൈ സൈബർ ക്രൈം പോലീസാണ് യുവാവിനെ പിടികൂടിയത്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സനം ഷെട്ടി ടി.വി. ചാനൽ ഷോകളിലൂടെയും പ്രശസ്തയാണ്.

സാമൂഹികമാധ്യമത്തിൽ അശ്ലീലചിത്രങ്ങളും സന്ദേശവുമയക്കുന്നയാൾക്കെതിരേ കഴിഞ്ഞദിവസം നടി തിരുവാൺമിയൂർ പോലീസിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽനിന്ന് കേസ് അഡയാർ സൈബർ ക്രൈം വിഭാഗത്തിന് കൈമാറുകയായിരുന്നു. കേസെടുത്ത് നാലുദിവസത്തിനകം പോലീസ് പ്രതിയെ വലയിലാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close