BIZBreaking NewsNEWS

അസംസ്‌കൃത എണ്ണയുടെ വിലയല്ല കാരണം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ്;തിരഞ്ഞെടുപ്പു കാരണം ഇടക്കാലത്ത് നിര്‍ത്തിവെച്ചിരുന്ന ഇന്ധന വിലവര്‍ധന മുകളിലേക്ക് തന്നെ

കൊച്ചി : കുറച്ചുനാളുകളായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തിലാണ്.സംസ്ഥാനങ്ങള്‍ തമ്മില്‍ പെട്രോള്‍ വില വര്‍ധനയുടെകാര്യത്തില്‍ മത്സരമാണോ എന്നുപോലും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്.പെട്രോള്‍ വില ലിറ്ററിന് മുംബൈയില്‍ 100 രൂപ കടന്നപ്പോള്‍ കേരളത്തില്‍ പലയിടത്തും 95 രൂപയുടെ മുകളിലെത്തി. ഒരു ലിറ്റര്‍ ഡീസലിന് കൊച്ചി നഗരത്തിലൊഴികെ കേരളത്തിലെങ്ങും ഉള്ള വില 90 രൂപയുടെ മുകളിലാണ്.മുംബൈയില്‍ ആണെങ്കില്‍ ഈ നിരക്ക് 92 കടന്നു.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കാരണം ഇടക്കാലത്ത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്ന ഇന്ധന വിലവര്‍ധന തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും നടപ്പാക്കുകയാണ്.അസംസ്‌കൃത എണ്ണയുടെ വിലവര്‍ധന ചൂണ്ടിക്കാട്ടിയാണ് തുടര്‍ച്ചയായി വിലകൂട്ടുന്നത്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലേക്കെത്താന്‍ കാരണമെന്ന് പുറത്തുവരുന്ന കണക്കുകള്‍ തെളിയിക്കുന്നു.മെയ് നാലുമുതല്‍ ഇതുവരെ ഒരുമാസത്തിനുള്ളില്‍ 17 തവണയായ് വര്‍ധിച്ച് ചൊവ്വാഴ്ച മാത്രം പെട്രോളിന് 26 പൈസവരെയും ഡീസലിന് 24 പൈസ വരെയുമാണ് കൂടിയത്. കൊച്ചി നഗരത്തില്‍ പെട്രോളിന് 94.33 രൂപയില്‍നിന്ന് 94.59 രൂപയായും ഡീസലിന് 89.74 രൂപയില്‍നിന്ന് 89.98 രൂപയുമായാണ് ചൊവ്വാഴ്ച കൂടിയത്.

ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി 2014 മേയ്- 47 രൂപ ആയിരുന്ന വില 21 ശതമാനം കുറവില്‍ 35.63 എന്ന നിരക്കിലേക്കെത്തിയിരുന്നു.2020 മാര്‍ച്ച്-മേയ് കാലയളവില്‍ ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില വന്‍തോതില്‍ കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ പ്രയോജനം ജനത്തിനുനല്‍കാതെ തീരുവ വര്‍ധിപ്പിച്ചു.കൂട്ടിയ തീരുവ പ്രകാരം പെട്രോള്‍-ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമായി.തീരുവയിനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അധികവരുമാനം (2020-21)-1.71 ലക്ഷം കോടിയായപ്പോള്‍ 2019-’20-ല്‍നിന്ന് വര്‍ധിച്ച വരുമാനം-2.21 ലക്ഷം കോടിയില്‍നിന്ന് 3.92 ലക്ഷം കോടിയായി.കോവിഡ് കാരണം ഈ സമയത്തെ ഇന്ധനവില്‍പ്പന കുറഞ്ഞത്- 10.6 ശതമാനം മാത്രമാണ്.പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയോടൊപ്പം ഗതാഗതച്ചെലവും പമ്പുടമകളുടെ കമ്മിഷനും ചേര്‍ന്നാല്‍ സംസ്ഥാനത്തിന്റെ നികുതികളാണ്. ലിറ്ററിന് മൂന്നുരൂപ കൂടുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന് ഒരു രൂപയുടെയടുത്ത് നേട്ടം ഡീസല്‍-22.76 ശതമാനം(സംസ്ഥാന നികുതി)അധിക നികുതി-ലിറ്ററിന് ഒരു രൂപസെസ്- ഒരു ശതമാനം(നാലു രൂപ കൂടുമ്പോള്‍ ഏതാണ്ട് ഒരുരൂപയുടെ നേട്ടം സംസ്ഥാനസര്‍ക്കാരിന്)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close