Breaking NewsElection 2021INDIANEWSTop News

അസം ഭരിക്കാൻ ഹിമന്ദ ബിശ്വ ശര്‍മ്മ; സത്യപ്രതിജ്ഞ നാളെ

​ഗുവാഹത്തി: അസമില്‍ ഹിമന്ദ ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നിയമസഭ കക്ഷിയോഗത്തിൽ സര്‍ബാനന്ദ സോനോവാളാണ് ഹിമന്ദ ബിശ്വ ശർമ്മയുടെ പേര് നിർദ്ദേശിച്ചത്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഇന്ന് വൈകിട്ട് നാല് മണിക്ക് ബിജെപി ഗവർണറെ സമീപിക്കും. സത്യപ്രതിജ്ഞാച്ചടങ്ങ് നാളെ നടക്കും.

126 അംഗ നിയമസഭയില്‍ എന്‍ഡിഎ എഴുപത്തിയഞ്ചും കോണ്‍ഗ്രസ് സഖ്യത്തിന് അൻപതും സീറ്റു നേടി. 2016ലും ഭരണം നേടിയിരുന്ന ബിജെപിയുടെ മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ ആയിരുന്നു. പാർട്ടി യോഗത്തിന് മുമ്പ് ഞായറാഴ്ച ഗവർണർ ജഗദീഷ് മുഖിക്ക് സർബാനന്ദ സോനോവൽ രാജികത്ത് കൈമാറിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close