INDIA

അസമില്‍ മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി, അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റും

ദിസ്പൂര്‍: അസമില്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസകളും അടച്ചുപൂട്ടുന്നത് സംബന്ധിച്ച വിജ്ഞാപനം
നവംബറില്‍ പുറപ്പെടുവിക്കുമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി എംഎല്‍എയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും അറിയിച്ചു.കൂടാതെ സംസ്ഥാനത്തെ നൂറോളം സംസ്‌കൃത ടോളുകള്‍ അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ”എല്ലാ മദ്രസകളും സാധാരണ സ്‌കൂളുകളാക്കി മാറ്റും അല്ലെങ്കില്‍ അധ്യാപകരെ സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളിലേക്ക് മാറ്റുകയും മദ്രസകള്‍ അടച്ചുപൂട്ടുകയും ചെയ്യും എന്നാണ് മന്ത്രി പറഞ്ഞത്. ഗണിതശാസ്ത്രം, വ്യാകരണം, കവിത, ചരിത്രം എന്നിവയ്ക്കൊപ്പം ഖുറാനും ഇസ്ലാമിക നിയമവും പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മദ്രസകള്‍. അക്കാദമിക്, റിസര്‍ച്ച് വെബ്സൈറ്റായ ദി കണ്‍വേര്‍ഷനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 4 ശതമാനം മുസ്ലീം വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് മുഴുവന്‍ സമയവും മദ്രസകളില്‍ പങ്കെടുക്കുന്നു. മദ്രസകളെ സാധാരണ സ്‌കൂളുകളാക്കി മാറ്റുന്നതിനോ അവരുടെ അധ്യാപകരെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുന്നതിനോ അവരെ അടച്ചുപൂട്ടുന്നതിനോ തീരുമാനം എടുത്തിട്ടുണ്ട്. ”ഖുറാന്‍ പഠിപ്പിക്കുന്നത് സര്‍ക്കാര്‍ പണത്തിന്റെ ചെലവില്‍ നടക്കില്ല. അങ്ങനെ ചെയ്യണമെങ്കില്‍ ബൈബിളും ഭഗവദ്ഗീതയും പഠിപ്പിക്കേണ്ടിവരും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസമില്‍ 614 അംഗീകൃത മദ്രസകളുണ്ടെന്ന് സ്റ്റേറ്റ് മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു. ഇതില്‍ 400 എണ്ണം ഉയര്‍ന്ന മദ്രസകളാണ്, 112 ജൂനിയര്‍ ഹൈ മദ്രസകളും ബാക്കി 102 സീനിയര്‍ മദ്രസകളുമാണ്. ആകെ അംഗീകൃത മദ്രസകളില്‍ 57 എണ്ണം പെണ്‍കുട്ടികള്‍ക്കും 3 ആണ്‍കുട്ടികള്‍ക്കും 554 പേര്‍ കോ-എഡ്യൂക്കേഷനുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close