കോഴിക്കോട്: അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് ആത്മഹത്യ ചെയ്യ്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അതിഥി തൊഴിലാളികളുമായി അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകള്‍ പോയിരുന്നു. നാട്ടിലെത്തിയ തൊഴിലാളികള്‍ കേരളത്തില്‍ കോവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം തിരിച്ചു വരാന്‍ മടി കാണിച്ചതോടെ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു.
അസമിലെ നഗോറയില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിനുള്ളിലാണ് അഭിജിത്ത് ആത്മഹത്യ ചെയ്തത്. യാതൊരു അടിസ്ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ അസമില്‍ കുടുങ്ങിയ ഈ തൊഴിലാളികള്‍ വലിയ ദുരിതമാണ് നേരിട്ടത്. ആഴ്ചകള്‍ക്ക് മുന്‍പ് ബസുകളിലൊന്നിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അസമില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാന്‍ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവഴിക്കേണ്ടി വരും എന്നാണ് കണക്ക്. ഇവരെ അസമിലേക്ക് വിട്ട ഏജന്റുമാരും ബസ് ഉടമകളും തിരികെ കൊണ്ടു വരാന്‍ കാര്യമായ ഇടപെടല്‍ ഒന്നും നടത്തിയിട്ടില്ല.