INDIANEWSTrending

അസുഖബാധിതയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ താല്പര്യമില്ല; ആശുപത്രി ജീവനക്കാരനായ യുവാവ് കാമുകിയെ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി; നടുക്കുന്ന ക്രൂരതയുടെ ചുരുളഴിയുന്നത് മഹാരാഷ്ട്രയിൽ നിന്ന്

മുംബൈ: അസുഖബാധയുടെ പേരിൽ അമിതമായി മരുന്ന് കുത്തിവച്ച് കാമുകിയെ കൊലപ്പെടുത്തി ആശുപത്രി ജീവനക്കാരനായ യുവാവ്. നിത്യരോഗിയായ യുവതിയെ വിവാഹം ചെയ്യാൻ താല്പര്യമില്ലാത്തതിനാലാണ് കൊലനടത്തിയത് എന്ന് പ്രതി കുറ്റസമ്മതം നടത്തി. മഹാരാഷ്ട്രയിൽ നവീ മുംബൈക്ക് സമീപമുള്ള പനവേൽ എന്ന സ്ഥലത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്ന ചന്ദ്രകാന്ത് ഗെയ്ക്കർ (35) എന്ന യുവാവാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ആറു മാസമായായി ഇവർ സ്നേഹബന്ധത്തിലായിരുന്നു എന്നും യുവതിക്ക് ഇയാളെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വീട്ടുജോലിക്ക് പോയി കുടുംബം പുലർത്തിയിരുന്ന യുവതിക്ക് ഗുരുതരമായ അസുഖമുണ്ടായിരുന്നതിനാൽ സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ചികിത്സക്കായി ആശുപത്രിയിൽ എത്തിയ യുവതിക്ക് അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന കെറ്റാമിൻ ഉൾപ്പടെയുള്ള പല മരുന്നുകളും അമിതമായി നൽകുകയായിരുന്നു.

മെയ് 29ന് ആണ് യുവതിയുടെ മൃതദേഹം കോലി-കോപാർ ഗ്രാമത്തിലെ റോഡരികിൽ നിന്ന് കണ്ടെത്തുന്നത്. ആദ്യ അന്വേഷണത്തിൽ അസുഖം മൂലമുണ്ടായ സാധാരണ മരണമാണെന്ന് കരുതിയെങ്കിലും മൃതദേഹം തിരിച്ചറിഞ്ഞ സഹോദരൻ രമേശ് തോംബാരെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ഉന്നയിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരിചയക്കാരിലും സമീപവാസികളും നടത്തിയ അന്വേഷണത്തിലാണ് മരണത്തിന്റെ ചുരുളഴിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close