AUTOMOTIVE

ആകാശത്തിലൂടെ പാറി പറക്കാം, റോഡിലൂടെ ചീറിപ്പായാം, ഇത് ഒരു ഒന്നൊന്നര ബൈക്കാണ്

റോഡിലൂടെ ചീറിപ്പായാനും ആകാശത്തിലൂടെ പാറി പറക്കാനും ഒരു ബൈക്കുണ്ടെങ്കില്‍ എന്ന് നമ്മള്‍ എല്ലാവരും എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചിട്ടുണ്ടാവും. ഇതുമായി ബന്ധപ്പെടുത്തി പല ആശയങ്ങളും ഇതിനോടകം വന്നു കഴിഞ്ഞു. എന്നാല്‍ ഇവയില്‍ പലതും അളെവച്ച് പറന്നുയരുന്ന ഹോവര്‍ക്രാഫ്റ്റുകളായിരുന്നു. ഇവയ്‌ക്കൊന്നും റോഡിലൂടെ ചീറിപ്പായാന്‍ കഴിയില്ല. ഇപ്പോഴിതാ ബൈക്ക് എന്ന പേരില്‍ റോഡിലൂടെയും ആകാശത്തൂടെയും സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്കുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് ആട്ടോമോട്ടീവ് കമ്പനിയായ ലസറേത്ത്.ഈ വര്‍ഷം തന്നെ വാഹനം പുറത്തിറങ്ങുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എല്‍എംവി 496 എന്ന കണ്‍സെപ്റ്റാണ് റോഡിലൂടെയും ആകാശത്തിലൂടെയും സഞ്ചരിക്കുന്നത്. ഈ വാഹനത്തിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 380000 യൂറോ (ഏകദേശം 3 കോടി രൂപ). റോഡിലോടുമ്പോള്‍ ഇലക്ട്രിക് മോട്ടറും ആകാശത്ത് പറക്കുമ്പോള്‍ ജെറ്റ് എന്‍ജിനുമാണ് ബൈക്കിന് കരുത്തേകുന്നത്.മണ്ണെണ്ണ ഇന്ധനമാക്കുന്ന ജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് പത്തു മിനിറ്റ് ആകാശത്ത് പറക്കാം. നാലു ജെറ്റ് എന്‍ജിനുകള്‍ ചേര്‍ന്ന് 1300എച്ച്.പി ത്രസ്റ്റ് നല്‍കും. സഞ്ചരിക്കുന്ന ഉയരം, ഇന്ധനനില, പൊസിഷന്‍, ഡയറക്ഷന്‍ തുടങ്ങി എല്ലാ വിവരങ്ങളും വാഹനത്തിന്റെ കണ്‍സോളില്‍ ലഭ്യമാകും. കാര്‍ബണ്‍ കോമ്പോസിറ്റുകൊണ്ട് നിര്‍മിച്ച ബോഡിയുള്ള ബൈക്കിന് വെറും 140 കിലോഗ്രാം ഭാരം മാത്രമേയുള്ളു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close