Breaking NewsElection 2021Top News

ആകെ വിരിഞ്ഞ താമരയും പറിച്ചെറിഞ്ഞ് ചെങ്കൊടി നാട്ടി; നേമത്ത് ശിവൻകുട്ടിക്ക് ജയം

ശക്‌തമായ ത്രികോണമത്സരം നടന്ന നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വിഎസ് ശിവൻകുട്ടി വിജയിച്ചു. 5000 വോട്ടിന്റെ ലീഡിനാണ് അവസാനലാപ്പിൽ ശിവൻ കുട്ടി വിജയിച്ചത്. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആദ്യഘട്ടങ്ങളിൽ ലീഡ് ചെയ്തിരുന്നു എന്നാൽ നിലനിർത്താൻ കഴിഞ്ഞില്ല.

കേരളത്തിൽ ബിജെപിയുടെ ആകെ തുറന്ന അക്കൗണ്ടാണ് വി എസ് ശിവൻകുട്ടി പൂട്ടിയത്. എൻഡിഎ കേരളത്തിൽ ഒരു സീറ്റു പോലും നേടിയിട്ടില്ല.

മുതിര്‍ന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് നേമം അടക്കം മൂന്ന് സീറ്റിലായിരുന്നു ബിജെപി വോട്ടെണ്ണി തുടങ്ങിയത് മുതൽ മുന്നിലുണ്ടായിരുന്നത്. തൃശ്ശൂരിൽ മുന്നിലുണ്ടായിരുന്ന നടനും എംപിയുമായ സുരേഷ് ​ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close