കൊച്ചി: കാലിച്ചാക്കുമായി കറങ്ങി നടന്ന് ആക്രി പെറുക്കുന്ന കാലം കഴിയുന്നു. ഇനി വീടുകളിലും ഓഫീസുകളിലെുമെല്ലാം കെട്ടിക്കിടക്കുന്ന ഉപയോഗരഹിതമായ സാധനങ്ങള്‍ വില്‍ക്കാന്‍ മൊബൈലില്‍ ഒരു ക്ലിക്ക് മതി. സ്ഥലത്തെത്തി ആക്രി സാധനങ്ങള്‍ ഏറ്റെടുക്കും. ‘ആക്രി’ മൊബൈല്‍ ആപ്പ് വഴിയാണ് ഇത് സാധ്യമാക്കുന്നത്.
പണം നല്‍കി ഉപയോഗമില്ലാത്ത വസ്തുക്കള്‍ എടുക്കുമെന്ന് മാത്രമല്ല നിരവധി ഓഫറുകളും ”ആക്രി’ പ്രഖ്യാപിച്ചിട്ടുണ്ട്. റബ്ബര്‍ ടയര്‍, പ്ലാസ്റ്റിക്, കര്‍ട്ടന്‍, ബുക്കുകള്‍, പേപ്പറുകള്‍, ഇരുമ്പ്, അലൂമിനിയം, കോപ്പര്‍, ബാറ്ററി, ഇ വേസ്റ്റ് തുടങ്ങിയ വസ്തുക്കളെല്ലാം ആപ്പിലൂടെ വില്‍ക്കാം. ആപ്പിലൂടെ ഏത് സമയത്തും ആക്രി ബുക്ക് ചെയ്യാം. ടൈം സ്ലോട്ട് അടക്കം ബുക്ക് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്. സാധനങ്ങളുടെ വിലയും ആപ്പില്‍ ലഭ്യമാണ്.
മാസ്‌ക്, ഗ്ലൗസ്, യൂനിഫോം അടക്കം തികച്ചും പ്രൊഫഷനല്‍ രീതിയിലാണ് ജീവനക്കാര്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ എത്തുക. കൊച്ചിയിലാണ് ആദ്യ ഘട്ടം പ്രവര്‍ത്തനം തുടങ്ങുക. കൊച്ചിയിലെ പ്രിന്‍സ് തോമസ്, ചന്ദ്രശേഖര്‍ എന്നീ രണ്ട് യുവ സംരംഭകര്‍ ചേര്‍ന്നാണ് ഈ ആപ്പ് സജ്ജമാക്കിയിട്ടുള്ളത്.
www.aakri.in സന്ദര്‍ശിച്ചാല്‍ വെബ്സൈറ്റില്‍ നിന്ന്
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പ്ലാസ്റ്റിക് അടക്കമുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍
കെട്ടിക്കിടന്ന് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങള്‍ എങ്ങനെ കുറക്കാം എന്ന
ചിന്തയില്‍ നിന്നാണ് ഇത്തരം ഒരാശയം ഉദിച്ചതെന്ന് പ്രിന്‍സും ചന്ദ്രശേഖറും
പറയുന്നു.