INDIA

ആഗസ്റ്റ്12:ഇന്നത്തെ ദിവസത്തിലൂടെ…

ദീപ പ്രദീപ്

ദേശീയ യുവജനദിനം

ഭാരതത്തിലെ സന്യാസിമാരിൽ പ്രശസ്തനായ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി നാം കൊണ്ടാടുന്നു. 1984ലാണ് ആണ് ഈ ദിവസം ( ആഗസ്റ്റ് 12) ദേശീയ യുവജനദിനമായി ആഘോഷിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. വിവേകാനന്ദസ്വാമികളുടെ തത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് ഒരു പ്രചോദനം ആണെന്ന അടിസ്ഥാനത്തിലാണ് അദ്ദേഹത്തിൻറെ ജന്മദിനം തന്നെ ഇങ്ങനെയൊരു ദിവസത്തിനായി തിരഞ്ഞെടുത്തത്. “അന്താരാഷ്ട്ര വിഷയങ്ങളിലെ യുവജന പങ്കാളിത്തം” എന്നതാണ് ആണ് 2020 ൽ ഈ ദിവസത്തിന് ഇന്ന് കൈക്കൊണ്ടിട്ടുള്ള ആശയം. 2000 മുതൽ ആരംഭിച്ച ദിനാചരണം യുവജനങ്ങൾ അഭിമുഖീകരിക്കുന്ന സാംസ്കാരിക, രാഷ്ട്രീയ പ്രശ്നങ്ങളിലേക്കാണ് പ്രധാനമായും വെളിച്ചം വീശുന്നത്.

ദേശീയ ലൈബ്രറി ദിനം

ഇന്ത്യൻ ഗ്രന്ഥാലയ ശാസ്ത്രശാഖയുടെ പിതാവായ എസ് ആർ രംഗനാഥന്റെ ജന്മദിനം( 1892) ദേശീയ ലൈബ്രറി ദിനമായി ആഘോഷിക്കുന്നു. പരമ്പരാഗതമായി ഗ്രന്ഥശാല, വായനശാല എന്നിവ പുസ്തകങ്ങളുടെ ശേഖരത്തെയും പൊതു ഇടങ്ങളുടെ കൂട്ടായ്മയെയും സൂചിപ്പിക്കുന്നു. ഇന്ന് ഇന്ന് അതൊരു സ്ഥാപനത്തിലേക്കോ വ്യക്തിയിലേക്കോ ഒതുങ്ങി കഴിഞ്ഞിരിക്കുന്നു.എസ് ആർ രംഗനാഥന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾലൈബ്രറി സയൻസിൽ വളർച്ചയും സാങ്കേതിക അറിവും വർധിപ്പിക്കുന്നതിനോടൊപ്പം ഒരു വ്യക്തിക്ക് പുസ്തകം എന്താണെന്നഅടിസ്ഥാന നിയമത്തെക്കുറിച്ചും ബോധം നൽകുന്നതിന് സഹായിച്ചു.

ലോക ഗജദിനം

മനുഷ്യനുമായി ഏറ്റവും കൂടുതൽ ചേർന്നു നിൽക്കുകയും നിരവധി വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുകയും ചെയ്ത ആനകൾക്കായി ഒരു ദിനം;ആഗസ്റ്റ്12-ലോക ഗജദിനം. ആഫ്രിക്കൻ, ഏഷ്യൻ ആനകളുടെ അടിയന്തിര ദുരവസ്ഥയെക്കുറിച്ച് ബോധം സൃഷ്ടിക്കുക ,നാട്ടാനകളുടെയും കാട്ടാനകളുടെയും പരിചരണത്തിനും പരിപാലനത്തിനും ആവശ്യമായ അറിവും നിർദ്ദേശങ്ങളും പങ്കിടുക എന്നിവയാണ് ലോക ഗജദിനത്തിന്റെ ലക്ഷ്യം.

Tags
Show More

Related Articles

Back to top button
Close