INDIANEWS

ആഗോളതലത്തിലെ പത്തിലൊരു കോവിഡ് മരണവും ഇന്ത്യയില്‍

ന്യു ഡല്‍ഹി: കൊറോണ വൈറസ് ലോകത്താകമാനം നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍,ആഗോള തലത്തിലെ പത്തിലൊരു മരണവും ഇന്ത്യയിലെന്ന് പഠനങ്ങള്‍. ദൈനംദിന അടിസ്ഥാനത്തില്‍, ആഗോള മരണങ്ങളില്‍ 15 മുതല്‍ 25 ശതമാനം വരെ ഇന്ത്യയിലാണ് സംഭവിക്കുന്നതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോക വ്യാപകമായി ഒരു ദിവസം 4,000 മുതല്‍ 6,000 വരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും , ഇന്ത്യയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നത് ആയിരത്തിലധികം മരണ നിരക്കാണ്.
ഏറ്റവുമധികം രോഗ ബാധിതരേയും മരണ നിരക്കും രേഖപ്പെടുത്തിയിരുന്ന അമേരിക്കയില്‍ 300 ല്‍ താഴെ മരണവും രോഗബാധിതരേയും സ്ഥിരീകരിക്കുമ്പോള്‍,കേരളത്തില്‍ ഒരു ദിവസംതന്നെ ഒന്നിലധികം ജില്ലകളില്‍ ആയിരത്തിലധികം കേസുകള്‍ രേഖപ്പെടുത്തുന്നു.

കൊറോണ വൈറസ് മരണങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ടിംഗ് സെപ്റ്റംബര്‍ മാസത്തില്‍ 1,000 മുതല്‍ 1,200 വരെയായി നിലനിന്നപ്പോള്‍, രാജ്യത്ത് ഈ മാസത്തിലെ അധികം ദിവസവും 80,000 മുതല്‍ 90,000 വരെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരില്‍ മരണങ്ങള്‍ കുത്തനെ ഉയര്‍ന്നതായി കണ്ടെത്തിയിരുന്നു.എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഈ പ്രായത്തിലുള്ളവരിലെ മരണനിരക്ക് കുറവാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close