INDIANEWS

ആഗ്രയിലെ ഗ്രാമങ്ങളില്‍ കോവിഡ് ഭീക്ഷണി പിടിമുറുക്കുന്നു; കഴിഞ്ഞ 20 ദിവസത്തിനിടെ മരിച്ചത് 64 പേർ

ആഗ്ര: ആഗ്രയിലെ ഗ്രാമങ്ങളില്‍ കോവിഡ് ഭീക്ഷണി പിടിമുറുക്കുന്നു. കോവിഡ് രണ്ടാംഘട്ടം വ്യാപകമായതോടെ കഴിഞ്ഞ 20 ദിവസത്തിനിടെ ആഗ്രയിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്ന് മാത്രമായി 64 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം തലസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ അതിവേഗം വ്യാപിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആഗ്രയിലെ ബാമരുളി, കാത്ര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി 50 പേരാണ് കോവിഡ് രോഗലക്ഷണങ്ങളോടെ മരണപ്പെട്ടത്. ശ്വാസതടസ്സം നേരിട്ട പലര്‍ക്കും ആശുപത്രിയിലേക്കുള്ള യാത്ര മധ്യയേയാണ് ജീവന്‍ നഷ്ടമായത്. കോവിഡ് ലക്ഷണങ്ങളോടെ കൂടുതല്‍ പേര്‍ മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഇവിടെ പരിശോധന നടത്തിയിരുന്നു.

പക്ഷേ 46 പേര്‍ മാത്രമാണ് കോവിഡ് പരിശോധനക്കെത്തിയത്. ഏകദേശം 40,000ത്തോളമാണ് ഗ്രാമത്തിലെ ജനസംഖ്യ.ആഗ്രയിലെ തന്നെ മറ്റൊരു ഗ്രാമമായ എമാഡപൂരിലും ഗ്രാമത്തിലും സ്ഥിതി വ്യത്യസ്തമല്ല. 14 പേരാണ് രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ലക്ഷണങ്ങളോടെ ഈ ഗ്രാമത്തില്‍ മരിച്ചത്. 100 പേരെ ടെസ്റ്റ് ചെയ്തതില്‍ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, ഗ്രാമത്തിലുള്ളവര്‍ കോവിഡ് പരിശോധനക്ക് മുന്നോട്ട് വരാത്തത് വലിയ പ്രതിസന്ധിക്കിടയാകുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close