KERALANEWSTrending

ആഗ്രഹങ്ങള്‍ കൊള്ളാം..പക്ഷേ, ആളുമാറി പോയി.., ട്രോളുകള്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍

ഘാനയിലെ ജയിലിലാണെന്ന ട്രോളുകള്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ.ഘാനയില്‍ ജയിലില്‍ ആണത്രേ,ആഗ്രഹങ്ങള്‍
കൊള്ളാം..പക്ഷേ,ആളുമാറി പോയി..ലേറ്റായി വന്താലും,ലേറ്റസ്റ്റായ് വരവേ.വെയ്റ്റ് എന്നാണ് പോസ്റ്റിലുള്ളത്.
പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ എംഎല്‍എയെ വിട്ടുതരണമെന്ന ട്രോളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അതിന് മറുപടിയായാണ് പിവി അന്‍വറിന്‍ പ്രൊഫെയ്ല്‍ ഫോട്ടോയടക്കം മാറ്റിയുള്ള പുതിയ പോസ്റ്റ്.
ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാന്‍ങ്കോ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമന്റുമായി രംഗത്തെത്തിയത്.

എംഎല്‍എയെ കാണാനില്ലെന്ന പരാതിക്ക് മറുപടിയായി ഞാന്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം ഞാനൊരു ബിസിനസ്സുകാരന്‍ കൂടിയാണെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ആഫ്രിക്കയിലാണെന്നു പോസ്റ്റിലുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഘാന പ്രസിഡന്റ്ിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close