
ആലപ്പുഴ : ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താനായി ബാറ്ററി മോഷ്ട്ടിച്ച കൗമാരക്കാരായ സുഹൃത്തുക്കള്‍ അറസ്റ്റില്‍
പ്രദേശത്ത് ബാറ്ററി മോഷണം പതിവായപ്പോള്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തി. സമീപ പ്രദേശങ്ങളിലെ 17 ഓളം സി സി ടി വി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.അനന്തകൃഷ്ണന്, ബെന്‍ഹറ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവര്‍ക്കും 18 വയസു മാത്രമാണ് പ്രായം. ബൈക്കും ഫോണുകളും വാങ്ങാനാണ് മോഷണത്തിനിറങ്ങിയത്.പുലര്‍ച്ചെ നഗരത്തില്‍ എത്തി, നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുകയാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം തണ്ണീര്‍മുക്കം റോഡില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്.