KERALANEWS

‘ആദായനികുതി വകുപ്പ് റെയ്ഡില്‍ ഞാന്‍ ഓടിരക്ഷപ്പെട്ടു എന്നത് വ്യാജപ്രചരണം’, വിശദീകരണവുമായി പിടി തോമസ് എംഎല്‍എ

എറണാകുളം: കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്. സ്ഥലത്തു നിന്നും താന്‍ ഓടി രക്ഷപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണെന്നും പി.ടി.തോമസ് പറഞ്ഞു.

കൊച്ചി ഇടപ്പള്ളിയില്‍ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി ആയിരുന്നു പ്രചാരണം. ഇടതു എം.എല്‍.എമാരടക്കം സൂചനകള്‍ തല്‍കി ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു.

പോസ്റ്ററുകളില്‍ പ്രചരിപ്പിക്കുന്ന എം.എല്‍.എ താനാണെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ് പറഞ്ഞു. തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകള്‍ക്കായാണ് താന്‍ സ്ഥലത്തു പോയത്. അവിടെ നിന്നും മടങ്ങും വഴി ചിലര്‍ പോകുന്നത് കണ്ടിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പി.ടി.തോമസ് പറഞ്ഞു.

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 88 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എം.എല്‍.എയ്‌ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാമകൃഷ്ണനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്തത് കള്ളപ്പണമാണെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ എം.എല്‍.എയെയും ചോദ്യം ചെയ്‌തേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close