BIZNEWS

ആദായ നികുതി സമര്‍പ്പിക്കേണ്ട തീയതി നീട്ടി

കൊച്ചി: കൊവിഡ് 19 മൂലം 2020 അസസ്‌മെന്റ് വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തിയതി നീട്ടി. ാണ് തീയതി നല്‍കിയിരിക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് തീയതി നീട്ടി നല്‍കിയത്. 2019-20 അസസ്‌മെന്റ് വര്‍ഷത്തെ നികുതി നല്‍കേണ്ട തിയതിയാണ് നവംബര്‍ 30 ലേക്ക്് നീട്ടിയത്. 2020 സെപ്റ്റംബര്‍ 30 വരെയായിരുന്നു നേരത്തെ സമയം നല്‍കിയിരുന്നത്. ഇതിലൂടെ 2018 ഏപ്രിലിനും 2019 മാര്‍ച്ചിനും ഇടയില്‍ സമ്പാദിച്ച വരുമാനത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും ,റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിയ്ക്കുന്നതിനും ദായകര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കാനാണ് കൂടുതല്‍ സാവകാശം ലഭിക്കുക.

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് റിവൈസ്ഡ് റിട്ടേണുകള്‍ ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കുന്നതിന് നവംബര്‍ 30 വരെ സമയം അനുവദിച്ചിരിക്കുന്നത് എന്ന് ആദായ നികുതി വകുപ്പ് ട്വിറ്റര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സമര്‍പ്പിയ്‌ക്കേണ്ട അവസാന തിയതി ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്.

നികുതിദായകര്‍ക്ക് ഓണ്‍ലൈനായി തന്നെ റിട്ടേണും റിവൈസ്‌സ് റിട്ടേണും സമര്‍പ്പിയ്ക്കാന്‍ ഇപ്പോള്‍ അവസരം ഉണ്ട്. ആദായനികുതി വകുപ്പിന്റെ വെബ്‌പോര്‍ട്ടല്‍ ആയ incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഐടിആര്‍ റിട്ടേണ്‍ സമര്‍പ്പിയ്ക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close