KERALANEWS

ആദിവാസികളോടുളള വിവേചനം: 40 കിലോമീറ്റര്‍ നടന്ന് പ്രതിഷേധമറിയിച്ച് യുവതി

മലപ്പുറം:ആദിവാസികളോടുളള വിവേചനത്തിനെതിരെ പ്രതിഷേധമറിയിച്ച് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കുരീരി ആദിവാസി കോളനിയില്‍ താമസിക്കുന്ന യുവതി. ഓടക്കയം മുതല്‍ മലപ്പുറം വരെ 40 കിലോമീറ്റര്‍ നടന്നാണ് ഷൈലജ മുപ്പാലി എന്ന യുവതി കളക്ടര്‍ക്ക് പരാതി നല്‍കാനെത്തിയത്. തിങ്കാളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച നടത്തം ഉച്ചയ്ക്ക് 12.30ഓടെയാണ് അവസാനിച്ചത്.

എംഎല്‍എ നടത്തിയ വംശീയ അധിഷേപത്തില്‍ മാപ്പ് പറയണമെന്നും നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നുമാണ് ഷൈലജയുടെ ആവശ്യം. ലഹരി മാഫിയയുടെ കടന്നുകയറ്റം രൂക്ഷമാകുന്ന കോളനികളില്‍ എക്സൈസിന്റെ മേല്‍നോട്ടം കാര്യക്ഷമമാക്കണമെന്നും, നിലവില്‍ കോളനിയിലുളള ശുദ്ധജലത്തിന്റെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഷൈലജ തന്റെ പരാതിയില്‍ പറഞ്ഞു. ഷൈലജ നല്‍കിയ പരാതിയില്‍ നടപടി എടുക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയതായും അവര്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close