KERALA

ആദിവാസി സ്ത്രികള്‍ ആരുടെയും കാഴ്ച്ചവസ്തുവല്ല; പ്രതിഷേധവുമായി മാവോയിസ്റ്റുകള്‍

കല്‍പറ്റ: കഴിഞ്ഞ സീസണില്‍ ആദിവാസിസീസണില്‍ ആദിവാസി സ്ത്രികളെ പീഢിപ്പിച്ചു എന്നാരോപിച്ച് മേപ്പാടിയില്‍ ഹോസംസ്‌റ്റേകളുടെ ചില്ലുകള്‍ തകര്‍ത്തു.രാവിലെ സ്ഥലത്തെത്തിയ കാവല്‍ക്കാരാണ് സിപിഎം മാവോയിസ്റ്റുകളുടെ പോസ്റ്ററും തകര്‍ത്തനിലയിലുള്ള ചില്ലുകളും കണ്ടതാണ്.എന്തിനാണ് റിസോര്‍ട്ട് ആക്രമണം എന്നു വ്യക്തമാക്കുന്ന പോസ്റ്ററും മാവോയിസ്റ്റുകള്‍ കെട്ടിടത്തിന്റെ ചുമരില്‍ പതിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ആദിവാസിസ്ത്രികളെ വഴിതടഞ്ഞ് അരിയുംമറ്റും നല്‍കാം എന്നു പറഞ്ഞ് റിസോര്‍ട്ടിനുള്ളില്‍ കയറ്റി പീഢിപ്പിച്ചതിനെതിരെയാണ് ആക്രമണം എന്ന് കുറിപ്പില്‍ പറയുന്നു.സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടേതെന്ന പേരിലാണ് പോസ്റ്ററുകള്‍.പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. റിസോര്‍ട്ടിലെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. കസേരകളില്‍ ചിലത് പുറത്തിട്ട് കത്തിച്ച നിലയിലുമാണ്. റിസോര്‍ട്ട് നില്‍ക്കുന്നയിടത്തിന് പുറത്തുള്ള ഒരു പോസ്റ്റില്‍ എന്താണ് ആക്രമണത്തിന് കാരണമെന്ന് വിശദീകരിച്ചുള്ള പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ:

”അട്ടമലയിലെ റിസോര്‍ട്ട് ആക്രമണം എന്തിന്?
കഴിഞ്ഞ സീസണില്‍ അട്ടമല ആദിവാസി കോളനിയിലെ സ്ത്രീകളെ വഴിയില്‍ തടഞ്ഞ് അരിയും മറ്റും നല്‍കാമെന്ന് പറഞ്ഞ് റിസോര്‍ട്ടിന് അടുത്തേക്ക് വിളിച്ച് ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ടൂറിസ്റ്റുകളുടെ ആഗ്രഹത്തിന് ഒത്താശ ചെയ്യുന്ന റിസോര്‍ട്ട് നടത്തിപ്പുകാരുടെ ഗൂഢ പദ്ധതിക്കെതിരായാണ് ഈ ആക്രമണം.
– ആദിവാസികള്‍ ആരുടെയും കച്ചവടവസ്തുവല്ല.
– ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സര്‍ക്കാര്‍, ടൂറിസം മാഫിയക്ക് എതിരെ ഒന്നിക്കുക.
– ആദിവാസി കോളനി പരിസരത്തു നിന്ന് മുഴുവന്‍ റിസോര്‍ട്ടുകാരെയും അടിച്ചോടിക്കുക.
എന്ന് സിപിഐ (മാവോയിസ്റ്റ്), നാടുകാണി ഏരിയ സമിതി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close