KERALANEWS

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍, ജീവന്‍ രക്ഷാര്‍ഥമാണ് പൊലീസ് തിരിച്ച് വെടിവെച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം:പടിഞ്ഞാറേത്തറയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്‍ രക്ഷാര്‍ഥമാണ് പൊലീസ് തിരിച്ച് വെടിവെച്ചത്. വെടിയേറ്റ് മരിച്ചത് പൊലീസ് സ്റ്റേഷന്‍ കൊള്ളയടിച്ച കേസിലെ പ്രതിയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുമ്പേ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളാണ് കൊല്ലപ്പെട്ടതെന്നും അദ്ദഹം പറഞ്ഞു.

അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍ ഒരാളെ വെടിവെച്ച് കൊന്നത് അപരിഷ്‌കൃത നടപടിയെന്ന് സി.പി.ഐ പറഞ്ഞു. മാവേയിസ്റ്റ് വേട്ടക്കെതിരെ സി.പി.ഐ കൌണ്‍സില്‍ പ്രമേയം പാസാക്കി. നവംബര്‍ രണ്ടാം തിയതിയാണ് വയനാട്ടിലെ പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍.തമിഴ്‌നാട് തേനി സ്വദേശിയായ 35 വയസുള്ള വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വേല്‍മുരുകന്റെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close