KERALANEWSTrending

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ 72.67ശതമാനം പോളിംങ്,ഏറ്റവും കൂടുതല്‍ ആലപ്പുഴയില്‍

തിരുവനന്തപുരം:അഞ്ച് ജില്ലകളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 72 .67 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മികച്ച പോളിം?ഗ് ഉണ്ടായത് തെരഞ്ഞെടുപ്പിലും ജനാധിപത്യ സംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് ആലപ്പുഴയിലാണ്. 77.23 ശതമാനം .ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് 69.70 ശതമാനം .തിരുവനന്തപുരം 69.76 ,കൊല്ലം 73.11 ,ഇടുക്കി 7456 ഇങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 451 തദ്ദേശ സ്ഥാപനങ്ങളാണ് അഞ്ച് ജില്ലകളിലായി ഉണ്ടായിരുന്നത്. 8116 വാര്‍ഡുകളും. 12643 പോളിം?ഗ് സ്റ്റേഷനുകളാണ് അഞ്ച് ജില്ലകളിലായി ക്രമീകരിച്ചിരുന്നത്. 41,000ല്‍ അധികം തപാല്‍ വോട്ടുകള്‍ വിതരണം ചെയ്തു.

അതേസമയം, രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. ഡിസംബര്‍ 10നാണ് രണ്ടാം ഘട്ടം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close