SPORTS

ആദ്യജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും

സീസണിലെ ആദ്യജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും ഇന്ന് ഏറ്റുമുട്ടുന്നു. രാത്രി ഏഴരയ്ക്കാണ് മല്‍സരം. രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് ഇരുടീമിന്റെയും സമ്പാദ്യം. സീസണും പരിശീലകരും പുതിയതെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പഴയ ചില ശീലത്തില്‍ മാറ്റമൊന്നും കാണുന്നില്ല. തുടര്‍ച്ചയായി രണ്ട് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. നോര്‍ത്ത് ഈസ്റ്റിനെതിരായ മല്‍സരത്തില്‍ 2-0ന് ലീഡെടുത്ത ശേഷമാണ് സമനില വഴങ്ങിയത്. ചെന്നൈയിനെതിരെ ഗോള്‍രഹിത സമനില. ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ മികവില്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്. മൂന്ന് മല്‍സരങ്ങളില്‍ കളിച്ച ടീം വഴങ്ങിയത് 3 ഗോളുകള്‍. പന്ത് കൈവശം വയ്ക്കുന്നതില്‍ മിടുക്ക് കാണിക്കുന്നുണ്ടെങ്കിലും ഗോളിലെത്തിക്കാന്‍ കഴിയുന്നില്ല.

പരുക്കേറ്റ മധ്യനിര താരം സെര്‍ജിയോ സിഡോഞ്ചയുടെ അഭാവം ടീം എങ്ങനെ മറികടക്കുമെന്നത് നോക്കികാണണം. കഴിഞ്ഞ സീസണുകളിലെ മികവിലേക്കുയരാന്‍ എഫ്‌സി ഗോവയ്ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഫെറാന്‍ കൊറോമിനാസ്-എഡു ബേഡിയ കൂട്ടുകെട്ട് ഗോര്‍ ആര്‍മി ശരിക്കും മിസ് ചെയ്യുന്നുണ്ടാകും. ഇഗര്‍ അങ്കൂലോ ഗോളടിക്കുന്നുണ്ടെങ്കിലും പഴയ റിഥം ഗോവയ്ക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ ശൈലിയില്‍ കളിക്കുന്ന ടീമുകളാണ് ഗോവയും ബ്ലാസ്റ്റേഴ്‌സും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close