INDIATrending

ആദ്യ ഇന്ത്യന്‍-അമെരിക്കന്‍ പ്രസ് സെക്രട്ടറി സബ്രീന ആരാണ്?

വാഷിങ്ടണ്‍: അമേരിക്കയിലെ ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ പ്രസ് സെക്രട്ടറിയായി നിയമിതയായ വ്യക്തിയായിരിക്കുകയാണ് സബ്രീന സിംഗ്. മുപ്പത്തിമൂന്നുകാരിയായ സബ്രീന സിംഗ് ആരാണെന്നാണ് ഇന്ത്യക്കാര്‍ക്ക് അറിയില്ല. ഈ പേര് പ്രഖ്യാപിച്ചതിനു പിന്നാലെ ഗൂഗ്‌ളില്‍ എല്ലാവരും തിരഞ്ഞതും ഈ പേരാണ്. ആരാണ് സബ്രീന സിംഗ്. കുടിയേറ്റത്തിനുള്ള അവകാശത്തിനായി പോരാടിയ സര്‍ദാര്‍ ജഗ്ജീത് സിംഗിന്റെ കുടുംബത്തിലാണ് സബ്രീന സിംഗും പിറന്നത്. സര്‍ദാര്‍ ജഗ്ജീത് സിംഗിന്റെ നേതൃത്വത്തിലുള്ള പോരാട്ടത്തിനൊടുവിലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ലൂസ്-സെല്ലര്‍ ആക്ട് 1946 ല്‍ പാസാക്കിയത്. പ്രതിവര്‍ഷം നൂറ് ഇന്ത്യക്കാര്‍ക്ക് അമേരിക്കയിലേക്ക് കുടിയേറാനുള്ള അനുമതി നല്‍കുന്നതായിരുന്നു നിയമം. ഇവര്‍ക്ക് പൗരത്വവും ലഭിക്കും. വംശീയ വിവേചനത്തിനെതിരായും പോരാടിയ ജഗ്ജീത് സിംഗ് ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ പൗരത്വം നേടികൊടുക്കാനും കാരണക്കാരനായി.
1956 ല്‍ ന്യൂയോര്‍ക്കിലാണ് സബ്രീനയുടെ അച്ഛന്‍ മന്‍ജീത് സിംഗ് ജനിക്കുന്നത്. പിന്നീട് മന്‍ജീത് സിംഗിന് അഞ്ച് വയസ് ആയപ്പോള്‍ കുടുംബ് സ്വതന്ത്ര ഇന്ത്യയിലേക്ക് മടങ്ങുകയും ഡല്‍ഹിയില്‍ താമസമാക്കുകയും ചെയ്തു. ജഗ്ജീത് സിംഗിന്റെ മരണശേഷം 1976ല്‍ സോണി ഇന്ത്യയുടെ സിഇഒ ആയിരുന്ന മന്‍ജീത് സിംഗും ഭാര്യ സിര്‍ല സിംഗും അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ തെരഞ്ഞെടുപ്പ് കാലത്താണ് സബ്രീന അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ആകൃഷ്ടയാകുന്നതും ഇന്ന് കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറി സ്ഥാനം വരെ എത്തി നില്‍ക്കുന്നതും.
സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലായിരുന്നു സബ്രീന സിംഗിന്റെ പഠനം. ഡെമോക്രാറ്റിക് കോണ്‍ഗ്രഷ്യല്‍ കാമ്പെയിന്‍ കമ്മിറ്റിയില്‍ പ്രസ് അസിസ്റ്റന്റായി പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സബ്രീന സിംഗ് എത്തുന്നത്. പിന്നീട് റെപ് ജാന്‍ ഷാകോന്‍സ്‌കിയുടെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി സോവനം അനുഷ്ടിച്ചു. ഇതിന് ശേഷം ഡെമോക്രാറ്റിക് ഗവര്‍ണര്‍ അസോസിയേഷന്‍ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close