Breaking NewsKERALANEWS

ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന് തുടക്കം

തിരുവനന്തപുരം:ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ചു ജില്ലകളില്‍ കൃത്യം ഏഴുമണിക്ക് ആരംഭിച്ചു. ഇന്ന് 88,26,620 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നായി 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്.വോട്ടെടുപ്പിന്റെ ആദ്യ കണക്കുകള്‍ രാവിലെ എട്ടു മണിക്കു ലഭ്യമാകും. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ഓരോ മണിക്കൂറിലും വോട്ടെടുപ്പിന്റെ ശതമാനക്കണക്ക് ലഭ്യമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നഗര ഗ്രാമ വ്യത്യാസമില്ലാതെ ക്യൂ എല്ലായിടത്തും ദൃശ്യമാണ്.

11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് ആരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close