KERALANEWS

ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി, രക്ഷാപ്രവര്‍ത്തനം സമാന്തരകുഴി നിര്‍മിച്ച്‌

കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിലില്‍ മുത്തപ്പന്‍ പുഴയ്ക്കടുത്ത് കാട്ടിലെ കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി.14 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ രക്ഷപ്പെടുത്താനായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന് സമീപം കുഴിയുണ്ടാക്കിയാണ് ആനയെ പുറത്തെത്തിച്ചത്.

കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. ജോസുകുട്ടി എന്ന കര്‍ഷകന്റേതാണ് ആന വീണ തോട്ടം. വനഭൂമിയോട് ചേര്‍ന്നാണ് കിണര്‍ അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകി. ആനയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പും എത്തി. മുമ്പ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് ആളൊഴിഞ്ഞു.ആന കിണറ്റില്‍ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close