ഹൈദരാബാദ്: ആന്ധ്രപ്രദേശിലും, തെലങ്കാനയിലും കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ തുടരുകയാണ്. മഴക്കെടുതിയില്‍ മരണം 30 ആയി. നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. ഹൈദരാബാദ് നഗരത്തിലുള്‍പ്പടെ വീടുകളില്‍ വെള്ളം കയറി. ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. വടക്കന്‍ കര്‍ണാടകയിലും മഴ ശക്തമാണ്. തെലങ്കാനയ്ക്ക് മുകളിലുളള തീവ്രന്യൂനമര്‍ദ്ദം ഇന്ന് കൂടുതല്‍ ദുര്‍ബലമാകും. വൈകീട്ടോടെ മുംബൈ തീരം വഴി ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വിശാനിടയുളളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.
ADI - 3
ADI - 2