INDIANEWSTrending

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയില്‍

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെ ചിറ്റൂര്‍ ജില്ലയിലേക്ക് എത്തിയ നായിഡുവിനെ റെനിഗുണ്ട പോലീസ് തിരുപ്പതി വിമാനത്താവളത്തിലെത്തി തടയുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ നായിഡു ശ്രമിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് നായിഡു വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു.ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.”എന്താണിത്, കലക്ടറെ കാണാനുള്ള അവകാശം എനിക്കില്ലേ? എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്. 14 വര്‍ഷം മുഖ്യമന്ത്രിയായിരുന്നു ഞാന്‍. ഇപ്പോള്‍ പ്രതിപക്ഷ നേതാവാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ തടഞ്ഞത്? നിങ്ങള്‍ എനിക്ക് അനുമതി നല്‍കിയില്ല… ഞാന്‍ ഇവിടെ തന്നെ ഇരിക്കും” നായിഡു പോലീസിനോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close