Covid UpdatesNEWS

ആന്റിജന്‍ പരിശോധന ഇനി സ്വകാര്യസ്ഥാപനങ്ങളിലും, ഒരു ടെസ്റ്റിന് 625 രൂപ

തിരുവനന്തപുരം: കോവിഡ് ടെസ്റ്റുകള്‍ നടത്താന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അനുമതി. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍,
നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് എന്നിവയുടെ അംഗീകാരം, കോവിഡ് പരിശോധനക്കുള്ള മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍, സംസ്ഥാന ആരോഗ്യവകുപ്പില്‍ രജിസ്ട്രേഷന്‍ എന്നിവയുള്ള സ്ഥാപനങ്ങള്‍ക്കാണ് അനുമതി. ഇതിനായി രജിസ്ട്രഷനുള്ള ഒരു ഡോക്ടറിന്റെ കുറിപ്പ് ആവശ്യമാണ്. ഇതിനായി ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്.
ലക്ഷണമുള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റിവായാല്‍ പുതിയ സാമ്പിള്‍ ശേഖരിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് അയക്കണം. ഇത് കൂടാതെ വിമാനത്താവളത്തിലടക്കം കളക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. കൂടാതെ ഈ സജ്ജീകരണങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close